ആനമല കടുവ സംരക്ഷണ കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഡ്രോണ്‍ ക്യാമറകള്‍ കൊണ്ടുവരാനുള്ള അനുമതി നിഷേധിച്ചതായി കടുവാ സംരക്ഷണ കേന്ദ്രം അസി: ഡയറക്ടര്‍

വിനോദ സഞ്ചാരികള്‍ക്ക് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഡ്രോണ്‍ ക്യാമറകള്‍ കൊണ്ടുവരാനുള്ള അനുമതി നിഷേധിച്ചതായി കടുവാ സംരക്ഷണ കേന്ദ്ര അസി: ഡയറക്ടര്‍ ആരോഗ്യരാജ് സേവ്യര്‍ അറിയിച്ചു.
ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും വന്യമൃഗങ്ങളെ ശല്യം ചെയ്യുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. വനത്തില്‍ അനധികൃതമായി ആളുകള്‍ കയറാന്‍ പാടില്ലെന്നും മദ്യപാനം പുകവലി തുടങ്ങിയവ വനത്തിനു സമീപം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
മണിക്കൂറുകളോളം ആളിയാര്‍ റോഡില്‍ വാഹനം നിര്‍ത്തി നേരം പോക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വനസംരക്ഷണ നിയമ പ്രകാരം പിഴയും ശിക്ഷയും ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha