Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...


ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...

വാപ്പാലയില്‍ 27കാരിയുടെ മരണത്തിന് പിന്നിൽ ആട് ഇടിച്ചിട്ടതല്ല! നാടിനെ നടുക്കിയ അരുംകൊലയുടെ ചുരുളഴിച്ചത് മൊഴിയിലെ വൈരുദ്ധ്യം... മദ്യ ലഹരിയിൽ ഭാര്യയുടെ അടിവയറ്റിന് ചവിട്ടി കൊന്ന ഭര്‍ത്താവിനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

30 NOVEMBER 2020 10:13 AM IST
മലയാളി വാര്‍ത്ത

വാപ്പാലയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസ് (36) ആണ് അറസ്റ്റിലായത്. ഡിവൈ.എസ്.പി. നസീറിന്റെ നേതൃത്വത്തില്‍ പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ വിനോദ് ചന്ദ്രന്‍, എസ്.ഐ.മാരായ രാജന്‍ബാബു, രതീഷ് കുമാര്‍, എ.എസ്.ഐ.മാരായ ഉദയകുമാര്‍, അനില്‍കുമാര്‍, വിജയകുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജുമൈല എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് പറയുന്നത്: ദിവസവും മദ്യപിച്ചെത്തി അരുണ്‍ വഴക്കുണ്ടാക്കാറുണ്ട്.

ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.

യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്.

മക്കളായ ഒന്‍പത് വയസ്സുള്ള അല്‍ബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (5 minutes ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (49 minutes ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (50 minutes ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (1 hour ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (1 hour ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (1 hour ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (2 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (2 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (3 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (3 hours ago)

മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു...  (3 hours ago)

കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു...  (3 hours ago)

ദാരുണകാഴ്ച.... കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടു മരണം... വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് ദുരന്തം  (4 hours ago)

ലോക ചെസ്ചാമ്പ്യനെ നേരിടാനുള്ള ചലഞ്ചറെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 17കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി.ഗുകേഷ്  (4 hours ago)

Malayali Vartha Recommends