എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു; ഭാര്യയോട് മാത്രമല്ല കുട്ടിയോടും ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ല; ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം' കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത; ഡോ സുല്‍ഫി നൂഹു

നിറവയറുമായി തല കുത്തനെ നിൽക്കുന്ന അനുഷ്‌കയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഈ സമയത്ത് ആരോഗ്യത്തിനായി ചെയ്യേണ്ടുന്ന യോഗയാണ് ശീര്‍ഷാസനം എന്നായിരുന്നു അവർ പങ്ക് വച്ച കുറിപ്പിൽ പറയുന്നത്. പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ചിത്രം നടി അനുഷ്ക ശര്‍മ തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭര്‍ത്താവ് കോഹ്‌ലിയും ചിത്രത്തിലുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.എന്നാൽ ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേന്ദ്ര കമ്മിറ്റി അംഗവും ഇ എന്‍ ടി വിദഗ്ധനുമായ ഡോ. സുല്‍ഫി നൂഹു രംഗത്ത് വന്നിരിക്കുന്നു . ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലെന്നും സ്വന്തം ഭാര്യയോടും കുട്ടിയോടും ഈ ക്രൂരത പാടില്ലായിരുന്നുവെന്നും സുല്‍ഫി നൂഹു ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കോഹ്ലി❗
ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും.ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത. എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുല്‍ഫി നൂഹു
https://www.facebook.com/Malayalivartha