സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു... ഡോളര്‍ കടത്താന്‍ സര്‍ക്കാര്‍ പരിപാടികളില്‍ അതിഥികളായെത്തിയവരെയും ഉപയോഗിച്ചു; സ്വപ്നയ്ക്കൊപ്പം വിദേശയാത്ര നടത്തിയത് നാലുവട്ടം!

സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണില്‍ നിന്നു ശാസ്ത്രീയ അന്വേഷണത്തിലൂടെ വീണ്ടെടുത്തത്. ഡോളര്‍ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവ. സ്വപ്നയ്ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയതിന്റെയും ഗ്രീന്‍ ചാനല്‍ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗില്‍ ഡോളര്‍ കടത്തിയതിന്റെയും വിവരങ്ങള്‍ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണ് വിവരം. ഏതാനും വര്‍ഷങ്ങള്‍ക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ ഈ ദൈനംദിന ചാറ്റുകളിലുണ്ടെന്നാണ് സൂചന.
അതേസമയം രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയ റിവേഴ്സ് ഹവാല ഇടപാടിലുള്‍പ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടെ വന്‍ സ്രാവുകളുള്‍പ്പെടെ ഇടപാടിലുള്‍പ്പെട്ടവരെല്ലാം കുരുങ്ങുമെന്നുറപ്പായി. കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക. കോണ്‍സുലേറ്റിലെ ഉന്നതരും നിരവധി വിദേശികളുമുള്‍പ്പെടെ പ്രതികളായേക്കും. ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള റിവേഴ്സ് ഹവാല ഉന്നതര്‍ക്ക് കുരുക്കാവുമെന്ന് കേരളകൗമുദി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്നു വര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തുന്നതായാണ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യ വിനിമയ ഏജന്‍സികളിലൂടെയും ബാങ്കുകള്‍ വഴിയുമാണ് അനധികൃതമായി ഡോളര്‍ ശേഖരിച്ചത്. കള്ളപ്പണം സുരക്ഷിതമായി യു.എ.ഇയില്‍ എത്തിക്കാന്‍ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷന് ലഭിച്ചിരുന്നു.
ഡോളര്‍ കടത്ത് എം.ശിവശങ്കറിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നു. ജൂണില്‍ വന്ദേഭാരത് വിമാനത്തില്‍ അഞ്ച് വിദേശികള്‍ക്ക് ദുബായിലേക്ക് ടിക്കറ്റെടുക്കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശകറന്‍സി കടത്തിയെന്നാണ് കണ്ടെത്തല്‍. ഐ ടി വകുപ്പിന്റേതടക്കം വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ അതിഥിതികളായെത്തിയ വിദേശികളെ ഉപയോഗിച്ചും ഡോളര്‍ കടത്തിയെന്നാണ് വിവരം. പരിപാടികളുടെ ഏകോപനം സ്വപ്നയായിരുന്നു. അതിഥികള്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്ലാത്ത ഗ്രീന്‍ചാനല്‍ അനുവദിച്ചിരുന്നു. നയതന്ത്ര പാഴ്സലുകളില്‍ വിദേശ കറന്‍സി കേരളത്തിലെത്തിച്ചതായും കസ്റ്റംസിന് വിവരമുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിന്റെ ജീവകാരുണ്യ അക്കൗണ്ടുകളിലൂടെ 140കോടി എത്തിച്ചു. ഇതില്‍ ഒരു അക്കൗണ്ടിലെ 58 കോടിയില്‍ നാലു കോടി മാത്രമാണ് ശേഷിക്കുന്നത്.
https://www.facebook.com/Malayalivartha