കേരളത്തിലെ ജനങ്ങളെ നേരിടാന്‍ അദ്ദേഹത്തിനാവില്ല; കേരളം വെറുക്കുന്ന നേതാവായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണത്തിനിറങ്ങാന്‍ കഴിയാത്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം വെറുക്കുന്ന നേതാവായതിനാലാണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ കഴിയാത്തതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഓണ്‍ലൈന്‍ കാലമായതിനാലാണ് പ്രചാരണത്തിന് വരാത്തത് എന്നെല്ലാം പറയുന്നത് അസംബന്ധമാണ്. മുഖം നഷ്ടപ്പെട്ട നേതാവാണ് പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളെ നേരിടാന്‍ അദ്ദേഹത്തിനാവില്ല -മുല്ലപ്പള്ളി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസും നായനാരും വി.എസ്. അച്യുതാനന്ദനും എല്‍.ഡി.എഫിെന്റ തെരഞ്ഞെടുപ്പുകാലത്തെ ശക്തമായ സാന്നിധ്യമായിരുന്നുവെന്നും കുറ്റിച്ചിറയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha