ഡ്യൂട്ടിക്ക് നടന്നു പോകുന്ന വഴി വനിതാ ഡോക്ടര്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഡ്യൂട്ടിക്ക് നടന്നു പോകുന്ന വഴി വനിതാ ഡോക്ടര്‍ കുഴഞ്ഞ വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി വളപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഡ്യൂട്ടിക്ക് പോകും വഴിയാണ് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചത്. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് മുള്ളുവിള കിഴക്കതില്‍ ഡോ. എം.എസ്. മായയാണ് (52) മരിച്ചത്.
അട്ടപ്പാടി അഗളി ട്രൈബല്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കായി നടന്നുപോകും വഴി ഇന്നലെ രാവിലെ എട്ടോടെയാണ് കുഴഞ്ഞുവീണത്. കോയമ്പത്തൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമ വിദ്യാര്‍ത്ഥിയായ മകള്‍ ഈശ്വരിക്കൊപ്പമാണ് താമസിച്ചിരുന്നത്. മുതുകുളം മുപ്പറയില്‍ വിജയമാധവന്റെ ഭാര്യയാണ്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ശൂരനാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha