ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്

ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിലാണ്. റീച്ചിന് വേണ്ടി ദീപക്കിനെ മോശക്കാരനായി ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ച മലപ്പുറം സ്വദേശിയായ യുവതിക്കെതിരെയും പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. വാർഡ് മെമ്പറായ യുവതിയുടെ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ നോക്കുന്നതായും ആരോപണമുണ്ട്.
യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് യുവതി വീഡിയോ ഇട്ടത്. എന്നാൽ ദീപക് അത്തരമൊരു സ്വഭാവക്കാരനല്ലെന്നും അങ്ങേയറ്റം സാധുവായ മനുഷ്യനാണെന്നും നാട്ടുകാരും അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























