2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

2027 ലെ 65-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം എവിടെയെന്ന് അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ.രാജനും പത്രസമ്മളനത്തില്‍ പറഞ്ഞു. കലോത്സവ നടത്തിപ്പിന്റെ തുടക്കം മുതല്‍ സര്‍ക്കാരിനൊപ്പം മാദ്ധ്യമങ്ങളുടെ സഹകരണം പ്രശംസനീയമാണ്.
കലോത്സവത്തേക്കുറിച്ച് പോസിറ്റീവ് വാര്‍ത്തകള്‍ നല്‍കാന്‍ ഏറെ ശ്രമം മാദ്ധ്യമങ്ങള്‍ നടത്തി. പിഴവുകളില്ലാത്ത സംഘാടനമായിരുന്നു ഇത്തവണത്തേത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള താമസ സൗകര്യം മുതല്‍ എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പാക്കാനായി. മാദ്ധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























