മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി; രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണം ; നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണമെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന് എന്ത് അസുഖമാണെന്ന് ഉള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കണമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി . നിഷ്പക്ഷമായ ഒരു മെഡിക്കല്‍ സംഘം രവീന്ദ്രനെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു . സിപിഎം അനുഭാവികള്‍ ഇല്ലാത്ത ഡോക്ടര്‍മാരുടെ സംഘം വേണം അദ്ദേഹത്തെ പരിശോധിക്കാനെന്നും അദ്ദേഹം പറഞ്ഞു. സിഎം രവീന്ദ്രന്‍ എന്ന് പറഞ്ഞാല്‍ സിഎമ്മിന്‍റെ രവീന്ദ്രനാണ് എന്നും സിഎം അറിയാതെ അദ്ദേഹത്തിന് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും രവീന്ദ്രന്‍റെ കൈയിലെ തെളിവ് പുറത്തുവന്നാല്‍ സിഎം കുടുങ്ങുമെന്നതിനാലാണ് സര്‍ക്കാര്‍ ഈ കളി കളിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.സ്പീക്കര്‍ക്കെതിരെയും അദ്ദേഹം വിമർശനം നടത്തിയിരുന്നു. മാത്രമല്ല മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് എല്ലായിപ്പോഴും രവീന്ദ്രനെ ന്യായീകരിക്കാന്‍ ഇറങ്ങുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പദവി മറന്നുള്ള ഇടപെടലുകളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തിയിട്ടുള്ളതെന്ന് രൂക്ഷ വിമര്‍ശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയത് . സ്വര്‍ണക്കടത്തുകാര്‍ക്ക് സംരക്ഷണം നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയുള്ള തെളിവുകള്‍ ഒരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിയമസഭയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സ്പീക്കറുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് ആ പദവിയില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.മാത്രമല്ല യു.ഡി.എഫിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. യു.ഡി.എഫ് എന്ന് പറയുന്നത് വെല്‍ഫെയര്‍പാര്‍ട്ടിയും-ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യു.ഡി.എഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗും ജമാഅത്ത ഇസ്ലാമിയും നല്‍കുന്ന ദയാവായ്പിലാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചത്. കോണ്‍ഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട പല സീറ്റുകളും അവര്‍ക്ക് കിട്ടിയില്ല. പകരം ജാമാഅത്ത ഇസ്ലാമിക്കാണ് യു.ഡി.എഫ് നല്‍കിയിരിക്കുന്നത്. വര്‍ഗീയ ശക്തികളെ കൂട്ടി ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിടുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha