സ്വപ്നയുടെ പശ്ചാത്തലം അറിഞ്ഞയുടൻ അതവസാനിപ്പിച്ചു ;സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞിട്ടില്ല; കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കും ; പ്രതികരണവുമായി സ്‌പീക്കർ

വിവാദങ്ങളക്ക് മറുപടിയുമായി സ്‌പീക്കർ. സ്വര്‍ണക്കടത്ത് പ്രതികളെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് സ്പീക്കര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. സ്വപ്നയുമായി സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല.അവരെ അറിയില്ല എന്ന് താൻ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് വെച്ച് സ്വപ്നയെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെ അറിയാം അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സ്വപ്നയുടെ പശ്ചാത്തലം എന്താണെന്ന് ആദ്യം തന്നെ അറിയേണ്ടതായിരുന്നുവെന്ന് സ്‌പീക്കർ . അക്കാര്യത്തില്‍ പിശക് പറ്റിയെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല. മാത്രമല്ല തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടി വരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങള്‍ക്ക് നിയമസഭയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു . ചെന്നിത്തലയുടെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധം. വിമര്‍ശനത്തിന് വിധേയനാകാത്ത 'വിശുദ്ധ പശുവല്ല' സ്പീക്കര്‍. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം. ഊഹാപോഹങ്ങള്‍ വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാ പ്രവൃത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരമുള്ള ഉന്നത സമിതിയില്‍ പ്രതിപക്ഷത്തിന്റെ ആള്‍ക്കാരുണ്ടെന്ന് സ്പീക്കര്‍. ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല. കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങള്‍ കിട്ടി. ഊരാളുങ്കല്‍ സത്യസന്ധമായ സ്ഥാപനം. ഊരാളുങ്കലിന് മുന്‍കൂറായി 30 ശതമാനം നല്‍കിയത് ചട്ടപ്രകാരമെന്ന് സ്പീക്കര്‍. ഒരു കാര്യത്തിനും ഒളിവും മറയുമില്ല എന്നും അദ്ദേഹം പറഞ്ഞു .ശങ്കര നാരായണന്‍ തമ്ബി ഹാള്‍ പുതുക്കിപണിതത് ലോക കേരള സഭയുടെ അന്തസ്സ് ഉറപ്പാക്കാന്‍ വേണ്ടിയാണ്.
ഹാള്‍ പുതുക്കി പണിതത് നന്നായി എന്ന് പ്രതിപക്ഷ അംഗങ്ങള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ അതും ധൂര്‍ത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ചരിത്രമുണ്ട്. അത് ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ സത്യസന്ധമായി പണികള്‍ ചെയ്ത് തീര്‍ക്കുന്ന സ്ഥാപനമാണത്. പണം അധികമായി കിട്ടിയാല്‍ തിരിച്ചു അടക്കുന്ന ലോകത്തെ ആദ്യത്തെ സ്ഥാപനമായിരിക്കും ഊരാളുങ്കലെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha