പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് അന്വേഷണം; സ്പീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. സ്പീക്കറുടേത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും സര്‍ക്കാരിന്റെ ചട്ടുകമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസില്‍ തെളിവുകള്‍ ഇല്ലാതെയാണ് അനുമതി നല്‍കിയത്. ബാര്‍ കോഴ കേസില്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ തെറ്റ് തുറന്ന് സമ്മതിക്കണം. എന്തുകൊണ്ട് അനുമതി നല്‍കിയെന്ന് സ്പീക്കര്‍ പൊതുസമക്ഷം വ്യക്തമാക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha