Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

മൂന്നാംഘട്ട പരസ്യ പ്രചാരണവും സമാപിച്ചു; ആവേശം കാത്തുസൂക്ഷിച്ച് മുന്നണികള്‍; മലപ്പുറത്ത് കൊട്ടികലാശം മൂന്നു മണിക്ക് അവസാനിച്ചു; ചിലയിടങ്ങളില്‍ സംഘര്‍ഷം; കോവിഡ് നിയന്ത്രണം പാലിക്കാതെ കൊട്ടികലാശത്തില്‍ കുട്ടികളെ വരെ പങ്കെടുപ്പിച്ചു

12 DECEMBER 2020 04:56 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു. അവസാന നിമിഷവും ആവേശം കാത്തുസൂക്ഷിച്ച് മുന്നണികള്‍ കളം നിറഞ്ഞു. ഇത് ചിലങ്ങിടങ്ങളില്‍ സംഘഷത്തിന് കാരണമായി. മലപ്പുറത്ത് മൂന്നുമണിക്ക് പരസ്യപ്രചാരണം അവസാനിച്ചു. കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ പരസ്യപ്രചാരണം നാലുമണിക്കും പൂര്‍ത്തിയായി. അതിനിടെ കോഴിക്കോട് കുറ്റിച്ചിറയില്‍ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ എറ്റുമുട്ടല്‍ ഉണ്ടായി. സംഘര്‍ഷത്തിന് തൊട്ടുമുന്‍പ് വരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ സ്ഥലത്തുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിച്ചു.

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം മൂന്ന് മണിക്ക് ശേഷം വിലക്കിയത് എസ്പിയുടെ ഉത്തരവിനെ തുടര്‍ന്നാണ്. വലിയ രീതിയില്‍ ജില്ലയിലെമ്പാടും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എസ്പിയുടെ രേഖാമൂലം ഉത്തരവ് തന്നെ ഇറങ്ങിയിരിക്കുന്നത്. ജില്ലയില്‍ അനൗണ്‍സ്‌മെന്റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് പാടില്ലെന്നും, എന്തെങ്കിലും പരിപാടി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വൈകിട്ട് 6 മണി വരെയാണ് കൊട്ടിക്കലാശത്തിന് നേരത്തേ അനുമതിയുണ്ടായിരുന്നത്.

കോഴിക്കോട്ട് കൊട്ടിക്കലാശത്തിന് കര്‍ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിച്ചത് പോലെ മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ കൊട്ടിക്കലാശത്തിന് ഇറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. നിയന്ത്രണം ലംഘിക്കുന്നത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. വിവിധ രാഷ്ട്രീയപാര്‍ട്ടികളോട് ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നു.

ഉച്ചതിരിഞ്ഞ് മുക്കം നഗരസഭയിലടക്കം വന്‍ബൈക്ക് റാലികളുമായി യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയുക്തമായി തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് കൊട്ടിക്കലാശം നടന്നത്. ഈ സാഹചര്യം മുന്നില്‍കണ്ടാണ് മലപ്പുറത്ത് പൂര്‍ണമായും കൊട്ടിക്കലാശം നിരോധിക്കാനും കോഴിക്കോട്ട് കര്‍ശനനിയന്ത്രണങ്ങളോടെ മാത്രം അനുവദിക്കാനും ഇരുജില്ലാ ഭരണകൂടങ്ങളും തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (29 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (45 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (53 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends