പ്രശസ്ത സാഹിത്യകാരന് യു.എ.ഖാദര്‍ അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന് യു.എ.ഖാദര്‍ അന്തരിച്ചു. കോഴിക്കോട് വച്ച് ഇന്ന് വൈകിട്ട് 5.30 മണിയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. ശ്വാസകോശ അര്‍ബുദ രോഗം ബാധിച്ച അദ്ദേഹം ഏതാനും നാളുകളായി കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മലയാള സാഹിത്യ രംഗത്തിന് മികച്ച കൃതികള്‍ സംഭാവന നല്കിയ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടിയ ആളാണ്. 'തൃക്കോട്ടൂര്‍ പെരുമ' എന്ന അദ്ദേഹത്തിന്റെ കൃതിയാണ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്.
https://www.facebook.com/Malayalivartha