സഖാക്കള്‍ കണ്ടംവഴിയോടി... ആരെങ്കിലും മോദിയെപ്പറ്റി നല്ല രണ്ട് വാക്ക് പറഞ്ഞാല്‍ അവരെ സങ്കിയും ചാണക സങ്കിയുമാക്കുന്ന അസഹിഷ്ണുക്കളായ സഖാക്കള്‍ക്ക് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്; സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ; ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് കാലത്ത് സിനിമാ സ്റ്റൈലിലുള്ള മാസ് ഡയലോഗുകള്‍ നടത്തി ജനങ്ങളെ കൈയ്യിലെടുക്കുന്ന താരവും നേതാവുമാണ് സുരേഷ് ഗോപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ ഞാനിങ്ങെടുക്കുവായ്ക്ക് ശേഷം ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയാണ് താരം. സുരേഷ് ഗോപിയുടെ മരണമാസ് ഡയലോഗുകള്‍ വൈറലാകുകയാണ്. കോഴിക്കോട് കോര്‍പറേഷനിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് സുരേഷ് ഗോപി ആഞ്ഞടിച്ചത്.
അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ് ഞാന്‍. അഴിമതി രഹിതമായ ഭരണനിര്‍വഹണം പൗരന്റെ അവകാശമാണ് എന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ് അതിനെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോള്ളൂ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട് അതൊന്നു പോയി നോക്കൂ. അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയത്.
ഞാന്‍ ചങ്കൂറ്റത്തോടെ പറയുകയാണ്. കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ചു തരാം. 48 വര്‍ഷമായി ഇടതന്‍മാര്‍ ഭരിക്കുന്ന കോര്‍പ്പറേഷനാണ് കോഴിക്കോട്. എസ്.കെ.പൊറ്റക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത് നന്മയുടെ നഗരം എന്നാണ് ആ കോര്‍പ്പറേഷനില്‍ ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ലെന്ന് പറഞ്ഞത് മഹാനായ എം.ടി.വാസുദേവന്‍ നായ!രാണ്.
സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധരാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിനെ വകവരുത്താന്‍ ജനങ്ങള്‍ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കണം. കോഴിക്കോട് കോംട്രസ്റ്റിന്റെ പുനരുദ്ധാരണത്തിന് വേണ്ടി രാഷ്ട്രപതിയെ കാണാന്‍ വിളിച്ചിട്ട് പോലും ആരും വന്നില്ല. കേരളത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കുമോ എന്റെ പരമാവധി ഞാന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്.
ഇവിടെ കോഴിക്കോട് പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ മൂന്ന് വര്‍ഷമായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണെങ്കില്‍ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാര്‍. ഇതിനെതിരെ വോട്ടര്‍മാര്‍ യുക്തിപരമായി ചിന്തിച്ച് വോട്ടു ചെയ്യണം.
1986 മുതല്‍ സ്ഥിരമായി ഞാന്‍ കോഴിക്കോട് വരാറുണ്ട്. ഇവിടുത്തെ ഭക്ഷണം അത്രയും ആസ്വദിച്ച് കഴിച്ചിട്ടുണ്ട്. കോഴിക്കോട് കോംട്രസ്റ്റിലെ ജീവനക്കാരോട് ചോദിക്ക് അവിടെ ഏതെങ്കിലും ഒരു സിനിമാനടന്‍ അവിടെ ചെന്ന് ഒരു പതിറ്റാണ്ട് കാലം തുടര്‍ച്ചയായി ഷോപ്പിംഗ് നടത്തിയിട്ടുണ്ടോ എന്ന്. ഈ അടുത്തു കാലം വരെ കോംട്രസ്റ്റിലെ ഉത്പന്നങ്ങള്‍ ഞാന്‍ എന്റെ വീട്ടില്‍ ഉപയോഗിച്ചിരുന്നു. അത്രയും ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് അവരുണ്ടാക്കിയിരുന്നത്. കോംട്രസ്റ്റ് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലാണ്. രാഷ്ട്രീയത്തിന് അതീതമായ ജനകീയപ്രവര്‍ത്തനത്തിലൂടെ മാത്രമേ അതിനെ തിരികെ കൊണ്ടുവരാനാവൂ.
ഞങ്ങള്‍ ഭരിക്കുകയല്ല നിങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന നിങ്ങളുടെ ആവശ്യം നടപ്പാക്കുന്ന ഒരു സംവിധാനം കൊണ്ടു വരികയാണ് ചെയ്യുന്നത്. 75 ഡിവിഷനുള്ള കോഴിക്കോട് കോര്‍പ്പറേഷനില്‍ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത് ഒരു 55 പേരെ തന്നാല്‍ അല്ലെങ്കില്‍ ഒരു 45 പേരെ തന്നാല്‍ അല്ലെങ്കില്‍ ഒരു 40 പേരെ തന്നാല്‍ എന്താണ് ഭരണമെന്ന് കാണിച്ചു തരാം. തിരുവനന്തപുരം പിടിക്കും തൃപ്പൂണിത്തുറ പിടിക്കും കണ്ണൂരില്‍ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നുവെന്നല്ല കോഴിക്കോട് കോര്‍പ്പറേഷനില്‍ താമരക്കുട്ടന്‍മാര്‍ നിറയണം എന്നാണ് ഞാന്‍ പറയുന്നത്. ഇന്നലെ വിഴിഞ്ഞത് ഒരു കോണ്‍ഗ്രസുകാരന്റെ ഭാര്യയെ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു. ഞാന്‍ അവിടെ പോകാനില്ല. ആരേയും കാണാനുമില്ല. ഇതൊക്കെ കണ്ട് പരമപുച്ഛം അടക്കി വീട്ടിലിരുന്നോളാം. അതാണ് ഇവിടുത്തെ രാഷ്ട്രീയവ്യവസ്ഥയുടെ അവസ്ഥ. എന്നാണ് നിറ കൈകളോടെ സുരേഷ് ഗോപി പറഞ്ഞ് നിര്‍ത്തിയത്.
https://www.facebook.com/Malayalivartha