Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കാലം മാറുന്ന കാലം... കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും സര്‍ക്കാരിനെ വട്ടം ചുറ്റിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി; നരേന്ദ്രമോദിയെപ്പറ്റി നാഴികയ്ക്ക് മുപ്പതുവട്ടം കുറ്റം പറയുകയും കലാപകാരിയാക്കുകയും ചെയ്യുന്ന ചാനല്‍ സഖാക്കളുടെ നാവിറങ്ങിപ്പോകുന്നു; ആഞ്ഞടിച്ച് ബിജെപി

13 DECEMBER 2020 09:15 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തിയ സര്‍ക്കാര്‍ തന്നെ അതിന് തടയിടാനുള്ള ശ്രമത്തിലാണ്. സ്വര്‍ണക്കടത്ത് കേസ് മറയാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതുകേട്ട് യഥാര്‍ത്ഥത്തില്‍ തലയ്ക്ക് കൈവച്ചത് ചാനല്‍ ചര്‍ച്ചാ സഖാക്കളാണ്. നരേന്ദ്രമോദിയെ കലാപകാരിയാക്കി വേണ്ടിടത്തും വേണ്ടാത്തിടത്തും കുറ്റം പറയുന്നവരാണ് സഖാക്കള്‍. എന്തിന് നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ശിവഗിരിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഒരു സഖാക്കളും തയ്യാറായില്ല. മാത്രമല്ല അദ്ദേഹത്തിനെപ്പറ്റി വേണ്ടാത്ത കഥകളാണ് കുത്തി നിറച്ചത്. അന്നത്തെ നേതാക്കന്‍മാരുടെ പ്രസംഗം സെര്‍ച്ച് ചെയ്താല്‍ അന്തം വിടും. മാത്രമല്ല ശബരിമല സമയത്ത് കെ. സുരേന്ദ്രനെ എണ്ണിയാലൊടുങ്ങാത്ത കേസില്‍ പെടുത്തി 21 ദിവസമാണ് ജയിലില്‍ കിടത്തിയത്. അന്ന് ഒരാളും ഇടപെട്ടില്ലല്ലോ. ഇതാണ് സഖാക്കളെ തലയില്‍ കൈവയ്പ്പിക്കുന്നതും ബിജെപിക്കാരെ ചിരിപ്പിക്കുന്നതും. അവര്‍ ഇപ്പോഴേ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് കത്തെഴുതുമോയെന്ന് അതിശയിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്, ഉത്തരവാദിത്വത്തോടെ ഇതിലിടപെടുമെന്ന് പ്രതീക്ഷിച്ചാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി എന്നത് ഭരണഘടനാ സ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ബാദ്ധ്യതയെന്നത് ഇത്തരം വഴിവിട്ട നീക്കങ്ങളെ സംരക്ഷിക്കലല്ല, നിയന്ത്രിക്കലാണ്. അതുകൊണ്ട് കേരളത്തിലെ അനുഭവം ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ പോകുന്നു. ഇതിലദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരായ ആക്ഷേപങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്കും മറ്റും ഒന്നും ചെയ്യാനാവില്ലെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴി പോലും ചിലര്‍ പത്രസമ്മേളനം നടത്തി വിളിച്ചുപറയുന്നു. ഇതൊക്കെ കണ്ട് അത്തരം ഏജന്‍സികളെ അങ്ങനെ മേയാന്‍ വിടണോ എന്നാണ് ആലോചിച്ചത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്ന ജോലി അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ട. അന്വേഷണം കാണിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന പൂതി മനസില്‍ തന്നെ കിടക്കട്ടെ. കമ്മ്യൂണിസ്റ്റുകാര്‍ ജയിലറയും മര്‍ദ്ദനങ്ങളും ഏറെ കണ്ടതാണ്. കിരാത നിയമങ്ങളും മറ്റും കൊണ്ട് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒഞ്ചിയത്തെ, സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം രാഷ്ട്രീയവിരോധം വച്ച് ഒരുപാട് ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നുണ്ട്. അതിലൊന്നാണ് രവീന്ദ്രനെതിരെയുള്ളതും. അവിടെ കാണുന്ന കെട്ടിടവും ഹോട്ടലും സ്ഥാപനവുമെല്ലാം രവിയുടേതാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് അത് രവിയുടേതാവണമെന്നില്ലല്ലോ. അന്വേഷണത്തില്‍ രവീന്ദ്രന് ഭയപ്പാടുണ്ടെന്ന് തോന്നുന്നില്ല.

അഴിമതിക്കാര്‍ക്കെതിരെയാണ് കേസെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ അവരുടെ പാര്‍ട്ടിയില്‍ എത്തിയാല്‍ ആര്‍ക്കെതിരെയും കേസെടുക്കില്ല. അഴിമതിയില്ലാത്ത, കാര്യക്ഷമതയുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം വ്യാമോഹം മാത്രമാണ്.

തെരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റമുണ്ടാവുംഅപവാദ പ്രചാരണങ്ങളെ മറികടന്ന് ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തും. സര്‍ക്കാരില്‍ ജനം അര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കും. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. നടക്കില്ലെന്ന് കരുതിയ പല വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനും ഏറ്റെടുക്കാനും കഴിഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, കൊച്ചി ഇടമണ്‍ പദ്ധതി എന്നിവ പൂര്‍ത്തിയാക്കാനും കൊച്ചി കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി പോലുള്ളവ ഏറ്റെടുക്കാനുമായി. വീടില്ലാത്ത ലക്ഷക്കണക്കിന് പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. സാധാരണക്കാരന്റെ വിഷമം മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അത്തരമൊരു സര്‍ക്കാരിനല്ലാതെ, അധികാരം കിട്ടിയാല്‍ ലൈഫ് പദ്ധതി നിറുത്തുമെന്ന് പറഞ്ഞവര്‍ക്ക് ജനം വോട്ട് ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends