എല്ലാം മാറിമറിയുന്നു... മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് രാജ്യത്താകമാനമുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ബിജെപി വിരുദ്ധ നേതാക്കളെയും രംഗത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്

സി പി. എം കേന്ദ്ര കമ്മിറ്റിയുടെ കൂടി അറിവോടെ രാജ്യത്തെ ബിജെപി വിരുദ്ധരെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പി. ചിദംബരത്തിന്റെ പേര് എടുത്തു പറഞ്ഞത് അഖിലേന്ത്യാ തലത്തില്‍ ബി ജെപി വിരുദ്ധ നേതാക്കളെ സമാഹരിക്കുന്നതിന്റെ ഭാഗമായാണ്. വരും ദിവസങ്ങളില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിണറായി അനുകൂലിച്ച് രംഗത്തിറങ്ങാം. അതോടെ ചെന്നിത്തലയുടെയും ഉമ്മര്‍ ചാണ്ടിയുടെയും കഥ കഴിയും.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങാന്‍ കാരണവും ഇതു തന്നെയാണ്. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഭാഗമായി പീഡിപ്പിക്കുകയാണെന്നും തോന്നിയ പോലെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ദേശീയ തലത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടത്തുന്നു. എവിടെ പ്രതിപക്ഷ കക്ഷികള്‍ ഭരണത്തിലുണ്ടോ അവിടെയെല്ലാം ഭരണം അസ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കെതിരായ അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദമാക്കി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു .
ബിജെപിക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങള്‍ വരുന്നസാഹചര്യത്തിലാണ് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത്. ഏത് അഴിമതിക്കാരും ബിജെപിയില്‍ എത്തിയാല്‍ പിന്നെ കേസില്ലെന്ന സ്ഥിതിയാണുള്ളത്. കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വാഭാവികമായും കഴിയില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ അന്വേഷണങ്ങളെ കോണ്‍ഗ്രസും ബിജെപിയും പിന്തുണക്കുകയാണ്.
ഭൂപേന്ദര്‍ സിംഗ് ഹൂഡ , അഖിലേഷ് യാദവ് പോലുള്ള മുന്‍ മുഖ്യമന്ത്രിമാരെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടി. പി ചിദംബരത്തെ അറസ്റ്റ് ചെയ്തതും അസാധാരണനിലയിലായിരുന്നു. ബിജെപിക്ക് എതിരായ രാഷ്ട്രീയ സംഭവങ്ങള്‍ വരുമ്പോള്‍ ആണ് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സഹായം നല്‍കലല്ല കേന്ദ്ര ഏജന്‍സികളുടെ ജോലിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യവസ്ഥാപിതമായി മാത്രമേ ഏജന്‍സികള്‍ പ്രവര്‍ത്തിക്കാവു. തോന്നിയ പോലെ ആകരുത് അന്വേഷണം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കുന്നു. എവിടെ പ്രതിപക്ഷ കക്ഷികള്‍ ഭരണത്തിലുണ്ടോ അവിടെയെല്ലാം ഭരണം അസ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയാണ്. 20 കോടി മുതല്‍ 50 കോടി വരെ റേറ്റ് നിശ്ചയിക്കുന്നു എന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കുറ്റകൃത്യത്തിനെതിരെ ഒരു തരം അന്വേഷണവും ഉണ്ടായില്ല. അതൊന്നും കേട്ടതായി ഭാവിക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നത് രണ്ടും കല്‍പ്പിച്ചാണ്.
രവീന്ദ്രന് അക്കാര്യത്തിലൊന്നും ഭയപ്പാടുണ്ടെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കോവിഡ് വന്നു. അതിനു വേണ്ട കരുതലെടുക്കണം. അത് ചികിത്സിക്കേണ്ട എന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചികിത്സ ന്യായമായി നടക്കേണ്ട കാര്യമാണ്. രവീന്ദ്രന്‍ ഇ ഡിക്ക് മുന്നില്‍ പോകുമെന്നും തെളിവ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ല എന്ന പൂര്‍ണ്ണമായ വിശ്വാസം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികളെ ശിക്ഷിക്കണം എന്ന നിലയിലാണ് അന്വേഷണങ്ങള്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നിയമസംഹിതയുടെ പ്രധാന ഭാഗം ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടെ എന്നതാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്ന അന്വേഷണത്തിന്റെ രീതി എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും നിരപരാധികളെ ശിക്ഷിക്കണം എന്ന തരത്തിലാണ് ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. ആക്ഷേപങ്ങള്‍ എങ്ങനെ കിട്ടി. ആക്ഷേപങ്ങള്‍ കിട്ടിയാല്‍ സ്വാഭാവികമായും ചില അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാവലിനുമായി ബന്ധപ്പെട്ടുണ്ടായ സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ടും സിഎം രവീന്ദ്രന്‍ വിഷയത്തില്‍ മുഖ്യമന്ത്രിപറഞ്ഞു. പല കെട്ടിടങ്ങളും ഹോട്ടലുകളും രവിയുടേതാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളുണ്ടന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ പോയി അന്വേഷണ ഏജന്‍സി അന്വേഷിച്ചു. എന്ത് തെളിവാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രിക്ക് കത്തയക്കുന്നതെന്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എന്നത് ഭരണഘടനാ സ്ഥാപനമാണ്. ആ സ്ഥാപനത്തിന് വഴി വിട്ട നീക്കങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയല്ല ഉള്ളത്. ആ വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ബാധ്യതയാണ് അദ്ദേഹത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഖിലേന്ത്യാ തലത്തിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ബിജെപി വിരുദ്ധ നേതാക്കളെ തനിക്കൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചത്. ദേശീയ നേതാക്കളുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്താലും അത് വിലപ്പോവില്ല. കാരണം ദേശീയ തലത്തില്‍ ബി ജെ പിക്കെതിരായ കൂട്ടായ്മമായി പിണറായിയുടെ നീക്കം മാറുകയാണ്.
https://www.facebook.com/Malayalivartha