ഇതിന്റെ പേരാണ് ഒത്തുകളി... ഊരാളുങ്കലിനെ റെഡ് കാര്‍പ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്ന്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കിയത് തിരിച്ചടി

ഊരാളുങ്കലിനെ റെഡ് കാര്‍പ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്നാണ്. അന്ന് പൊന്നേ ചക്കരേ എന്നൊക്കെ വിളിച്ച് ഊരാളുങ്കലിന് വേണ്ടി രംഗത്തെത്തിയ സി പി എം നേതാക്കളാണ് ഇന്ന് കാന്‍സര്‍ രോഗിയായ ഇബ്രാഹിംകുഞ്ഞിനെ പിടിച്ച് ജയിലിലടച്ചത്.
2015ല്‍ ഉമ്മന്‍ചാണ്ടിയാണ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നല്‍കിയത്. അതും ഒരു സി പി എം പ്രസ്ഥാനത്തിന്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി പിഎം നേതാക്കളെ കോണ്‍ഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്.
2016 ജനുവരിയില്‍ ഉമ്മന്‍ചാണ്ടി ഐ.ടി. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകള്‍ ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ നല്‍കാന്‍ അനുമതി നല്‍കി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ 2017ല്‍ ഇത് 500 കോടിയായും 2019ല്‍ 800 കോടിയായും ഉയര്‍ത്തി.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെന്‍ഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 സെപ്റ്റംബര്‍ വരെ 347 കരാറുകളാണ് ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ വകുപ്പുകള്‍മാത്രം ഊരാളുങ്കലിനു നല്‍കിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്‌കോര്‍പ്പറേഷന്‍ എന്നിവയെല്ലാം ചേര്‍ത്ത് 300 ഓളം കരാറുകള്‍ ഇതിനു പുറമെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം .
എട്ടുകോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി.) നിര്‍ദേശിച്ച ഇനിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കുകയും അത് മറ്റുപല ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഉപകരാര്‍ നല്‍കുകയുമാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കല്‍ കഴിഞ്ഞസര്‍ക്കാരില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ രൂപകരിച്ചും മറ്റ് ഏജന്‍സികള്‍ക്ക് ഉപകരാര്‍ നല്‍കുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.
യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ഇവര്‍ക്ക് നല്‍കിയ കരാറുകള്‍ പുനപ്പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ കരാര്‍ നല്‍കിയാല്‍ അത് പിന്നീട് പുന:പരിശോധിക്കാന്‍ കഴിയില്ല.
ഒന്നിലേറെ മേഖലകളില്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതിനിര്‍വഹണം മൊത്തത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് കരാറായി നല്‍കാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. അദ്ദേഹത്തിന് സ്തുതി പറയാതിരിക്കുന്നതെങ്ങനെ?
ഓരോ വര്‍ഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിക്കാറുള്ളത്. ഉമ്മന്‍ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി. ടെന്‍ഡറില്ലാതെ നേരിട്ട് ഇത്തരം ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാനാവും. ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറായ ഏജന്‍സികളെ അക്രഡിറ്റഡ് ഏജന്‍സികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു.
"
https://www.facebook.com/Malayalivartha