പുലര്‍ച്ചെ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. ആറ്റിങ്ങല്‍ തിനവിള പുലിക്കുന്നത്ത് വീട്ടില്‍ ജയകുമാരിയാണ് (40) വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണത്. ഇന്നലെ പുലര്‍ച്ച ആയിരുന്നു അപകടം നടന്നത്.
വീട്ടുമുറ്റത്തുള്ള ആള്‍മറയില്ലാത്ത കിണറിന് 30 അടി താഴ്ചയും ആറടിയോളം വെള്ളവുമുണ്ട്. പുലര്‍ച്ച വെള്ളം കോരാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെതുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്‌നിശമനസേന സ്ഥലത്തെത്തി വീട്ടമ്മയെ കിണറ്റിനുള്ളില്‍നിന്ന് രക്ഷപ്പെടുത്തി. നിസ്സാര പരിക്കുകളോടെ ജയകുമാരിയെ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
" f
https://www.facebook.com/Malayalivartha