Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ധനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം പാളി; മെഡിസെപ് ബിഡില്‍ മുന്നില്‍ റിലയന്‍സ്; റിലയന്‍സിനെ ഒഴിവാക്കണെങ്കില്‍ ഇനി ടെന്‍ഡര്‍ തന്നെ റദ്ദാക്കണം; മെഡിസെപ് നടത്തിപ്പ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്‌മെന്റിനു കൈമാറുന്നതിന്റെ സാധ്യത പരിശോധിച്ച്

13 DECEMBER 2020 03:49 PM IST
മലയാളി വാര്‍ത്ത

മെഡിസെപ് പദ്ധതിയില്‍ നിന്നും റിലയന്‍സിനെ ഒഴിവാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പാളി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. ഇതിന്റെ നടത്തിപ്പിനായി വിളിച്ച ടെന്‍ഡറിലെ സാങ്കേതിക ബിഡ്, റിലയന്‍സ് കമ്പനി പാസായതോടെയാണ് ധനവകുപ്പ് വെട്ടിലായത്. സാമ്പത്തിക ബിഡിലും റിലയന്‍സ് മുന്നിലെത്തിയാല്‍ അവരെ ഒഴിവാക്കാനാവില്ല. ഇതോടെ ടെന്‍ഡര്‍ തന്നെ റദ്ദാക്കി മെഡിസെപ് നടത്തിപ്പ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്‌മെന്റിനു കൈമാറുന്നതിന്റെ സാധ്യത തേടുകയാണ് ഇപ്പോള്‍ ധനവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ധനവകുപ്പിനു തീരാ പ്രതിസന്ധിയാകുന്നു.

പദ്ധതിയുടെ നടത്തിപ്പില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് പരാജയപ്പെട്ടെന്നു പറഞ്ഞാണ് കരാര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് റിലയന്‍സിനെ വിലക്കാന്‍ ധനവകുപ്പിനായില്ല. കഴിഞ്ഞദിവസം സാങ്കേതിക ബിഡ് പരിശോധിച്ചപ്പോള്‍ റിലയന്‍സ് ഉള്‍പ്പടെ പങ്കെടുത്ത അഞ്ച് കമ്പനികളും യോഗ്യത നേടി. ഇനി സാമ്പത്തിക ബിഡ് തുറക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് റിലയന്‍സ് ആണെങ്കില്‍ കരാര്‍ വീണ്ടും അവര്‍ക്കുതന്നെ നല്‍കേണ്ടിവരും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം സാമ്പത്തിക ബിഡ് തുറക്കും.

ഇന്‍ഷുറന്‍സ് റഗുലേറ്ററി നിയമപ്രകാരം ഒരു കമ്പനിയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കാനാവില്ല. എന്നാല്‍ കരാര്‍ലംഘനം ചൂണ്ടിക്കാണിച്ച് റിലയന്‍സിനെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കാതിരിക്കാം എന്നു ധനവകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ കരാറില്‍നിന്ന് ഒഴിവാക്കി 180 ദിവസത്തിനകം വിലക്ക് പ്രാബല്യത്തില്‍ കൊണ്ടുവരണമായിരുന്നു. ഈ സമയപരിധി കഴിഞ്ഞുപോയതിനാല്‍ ഇനി റിലയന്‍സിനെ ഒഴിവാക്കാനാവാത്ത സ്ഥിതിയാണ്. തല്‍ക്കാലം സാമ്പത്തിക ബിഡ് തുറക്കുന്നതുവരെ കാത്തിരിക്കാനുള്ള തീരുമാനത്തിലാണ് ധനവകുപ്പ്. സാമ്പത്തിക ബിഡില്‍ മറ്റേതെങ്കിലും കമ്പനി മുന്നിലെത്തിയാല്‍ പ്രതിസന്ധിയൊഴിവാകും. റിലയന്‍സ് തന്നെയാണ് മുന്നിലെത്തുന്നതെങ്കില്‍ ടെന്‍ഡര്‍ റദ്ദാക്കുന്നതടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നു.

ധനവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്‌മെന്റിനു നടത്തിപ്പ് ചുമതല കൈമാറുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്‌മെന്റെ ശക്തിപ്പെടുത്തേണ്ടിവരും. ഇതിന്റെ പ്രായോഗിക പ്രശ്‌നങ്ങളടക്കം പരിശോധിച്ചേ അന്തിമ തീരുമാനമെടുക്കും.

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 11 ലക്ഷത്തോളം പേര്‍ക്കായി നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നവര്‍ക്കുള്ള വാര്‍ഷിക പ്രീമിയം തുക 3000 രൂപയില്‍ നിന്ന് 6000 ആയി ഉയര്‍ത്തിയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ഷം 2 ലക്ഷമെന്നതു 3 ലക്ഷമായി ഉയര്‍ത്തിയതു ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നേട്ടമാകും. ജനുവരി 1 മുതല്‍ പദ്ധതി നടപ്പാക്കാനാണ് ധനവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends