സ്വപ്നയും സരിത്തും പറയുന്നപേരുകൾ കേട്ട് കേരളം ഞെട്ടുമോ ;മഹാമാന്യന്‍മാരുടെ പൊയ്മുഖം അഴിഞ്ഞു വീഴാൻ സാധ്യത

സംസ്ഥാനത്തെ ഒരു നിര രാഷ്ട്രീയ വമ്പന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകള്‍ വിളിച്ചുപറയാന്‍ കാത്തിരിക്കുകയാണ് സ്വപ്‌നാ സുരേഷും പിഎസ് സരിത്തും. തങ്ങളെ മാത്രം അകത്താക്കി പുറത്തു വിലസുന്ന മഹാമാന്യന്‍മാരുടെ പൊയ്മുഖം സ്വപ്‌നയും സരിത്തും വലിച്ചുകീറാന്‍ വെമ്പല്‍പൂണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് താന്‍ കൊല്ലപ്പെടുമോ എന്ന ഭീതി സ്വപ്‌നയെ വേട്ടയാടുന്നതും. സ്വപ്‌നയ്ക്കും സരിത്തിനും പുറത്തുവിടാന്‍ ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു ദിവസത്തേക്ക് ഇവരെ ഇരുവരെയും ചോദ്യം ചെയ്യാനുള്ള അനുമതി തേടിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി തേടിയിരിക്കുന്ന ഇഡി സുപ്രധാനമായ രണ്ട് ഉപാധികള്‍കൂടി കോടതിക്കു മുന്‍പാകെ െേവച്ചിരിക്കുന്നു.
ഒന്ന-് മൂന്നു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണം. രണ്ട് -ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ അധികൃതര്‍ അടുത്തുണ്ടാകരുത്. സീല്‍ ചെയ്ത കവറിലും രസഹ്യമൊഴിയിലും സ്വപ്‌ന നല്‍കിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയാണ് കേരളത്തെ ഞെട്ടിക്കുന്ന മഹാരഹസ്യങ്ങള്‍ ഇരുവരും ഇഡിക്കു മുന്നില്‍ വെളിപ്പെടുത്താന്‍ പോകുന്നത്.സ്വര്‍ണക്കള്ളക്കടത്തു മുതല്‍ അനവധി നിരവധി തട്ടിപ്പുകളില്‍ പങ്കാളിത്തമുള്ളതായി സംശയിക്കുന്ന സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയയാണ് സ്വപ്‌നയെയും സരിത്തിനെയും അടിയന്തിരമായി ഇഡി ചോദ്യം ചെയ്യുന്നത്. ഇഡി നിരത്തുന്ന തെളിവുകൊന്നും പിന്നീട് സിഎം രവീന്ദ്രന് നിഷേധിക്കാനാവാതെ വരും. ഒട്ടും വൈകാതെ അറസ്റ്റുമുണ്ടാകും.അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്‌നയെയും പൂജപ്പുര ജയിലില്‍കഴിയുന്ന സരിത്തിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനെക്കാള്‍ ഇരുവരും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ രഹസ്യങ്ങള്‍ അഥവാ മൊഴികള്‍ രേഖപ്പെടുത്തുക മാത്രമായിരിക്കും ഇഡിയുടെ ജോലി. ചോദ്യം ചെയ്യാതെ തന്നെ പ്രതികള്‍ ഇഡിയെ സഹായിക്കാനെന്നവിധം അവര്‍ക്കൂടി നടത്തിപ്പോന്ന കൊള്ളയുടെ ഉള്ളറകള്‍ സാക്ഷ്യമായി പുറത്തുവിടുന്ന സാഹചര്യം. അത്രയേറെ മാനസിക സമ്മര്‍ദത്തിലാണ് സ്വപ്‌നയും സരിത്തുമിപ്പോള്‍.എന്തൊക്കെയായിരിക്കും സ്വപ്‌നയും സരിത്തും വിളിച്ചുപറയുകയെന്നതിനായി കേരളം കാതോര്‍ത്തിരിക്കുകയാണ്.
ശിവശങ്കറിനുള്ള പങ്കിനെക്കാള്‍ ഏറെ വലുതായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമുള്ള പങ്കാളിത്തം. തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തെ പോലും അപ്രസക്തമാക്കി വാര്‍ത്താ മാധ്യമങ്ങളില്‍ തെളിവുകളടക്കം വരാന്‍ പോകുന്ന ആ പേരുകള്‍ ആരുടേതൊക്കെയാകും എന്നറിയാന്‍ ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരില്ല.കേസുകളില്‍ സ്വപ്‌നയും സരിത്തും ശിവശങ്കറും മാത്രം അറസ്റ്റിലാവുകയും ഒട്ടേറെ പ്രമുഖര്‍ രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരും സിപിഎമ്മും ഉന്നതരെ രക്ഷപ്പെടുത്തുകയും തട്ടിപ്പുകളുടെ കൂമ്പാരം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യാന്‍ സ്വപ്‌നയും സരിത്തും സമ്മതിക്കില്ല.ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കടകംപള്ളിയും കെടി ജലീലും ഉള്‍പ്പെടെ ഒരുനിര പ്രമുഖര്‍ വീണ്ടും സംശയനിഴലിലേക്കു വരിക. മന്ത്രി പിണറായി വിജയന് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം വ്യക്തമായ തെളിവുകളും കോഴകളുടെ കണക്കുകളും വെളിപ്പെടുത്തിയാകും സ്വപ്‌നയും സരിത്തും രഹസ്യങ്ങള്‍ പുറത്തുവിടുക.സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റ കൊച്ചിയിലെത്തി കസ്റ്റംസ് കമ്മീണറുമായി കഴിഞ്ഞ ദിവസം രഹസ്യചര്‍ച്ച നടത്തിയെന്ന കഥകള്‍ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇഡിക്കു മുന്നില്‍ സ്വപ്‌നയും സരിത്തും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയാലുടന്‍ അടുത്ത ഊഴം കസ്റ്റംസിന്റേതായിരിക്കും. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെ ഏറ്റവും ഭയക്കുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ്.വിമാനത്താവളങ്ങളും തുറമുഖവും വഴിയല്ലാതെ മറ്റു മാര്‍ഗങ്ങളിലൂടെ നടന്നുവന്ന കള്ളക്കടത്തുകളും വീതം വയ്പ്പുകളും ബിനാമി ഇടപാടുകളുമൊക്കെയാവും പുറത്തുവരിക. തിരുവനന്തപുരം കൂടാതെ മറ്റു വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയ സംഭവങ്ങളും അതിനു ലഭിച്ച സര്‍ക്കാര്‍ സഹായവുമായിരിക്കും സ്വപ്‌നയുടെ വെളിപ്പെടുത്തലിലെ ഞെട്ടിക്കുന്ന മറ്റ് മൊഴികള്‍.
അതിലുപരി രണ്ടു ബാങ്ക് ലോക്കറുകളിലുണ്ടായിരുന്ന കോടികളും സ്വര്‍ണവും മറ്റു പലരുടേതും കൂടിയിയായിരുന്നുവെന്ന വെളിപ്പെടുത്തലും അടുത്ത ദിവസമുണ്ടായേക്കാം. തീരുന്നില്ല സ്വര്‍ണം മാത്രമല്ല ഡോളറും വന്‍തോതില്‍ എംബസി വഴി എത്തിച്ചിരുന്നുവെന്നും ഇതിന്റെ വിവിഹം മുഖ്യമന്ത്രിയുടെ ഓഫീസിലും ചില മന്ത്രിമന്ദിരങ്ങളിലും വരെ എത്തിയിരുന്നുവെന്നതും പുറത്തുവന്നേക്കാം. ഇവരുടെ നിയന്ത്രണത്തില്‍ വേറെയും ലോക്കറുകളുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും സ്വപ്‌നയില്‍നിന്നുണ്ടായേക്കാം.ഏറ്റവും ചുരുങ്ങിയത് തന്റെ കൈയില്‍നിന്നും അറേബ്യന്‍ ഈന്തപ്പഴത്തിന്റെ വിഹിതവും മധുരവും നുണയാത്ത ഒരു മന്ത്രിയും മന്ത്രിക്കുടുംബവും സംസ്ഥാനത്തില്ല എന്ന ഒറ്റ വെളിപ്പെടുത്തല്‍ മതിയാകും കേരളം ലജ്ജിച്ചുതലതാഴ്ത്താന്‍. ചോദ്യം ചെയ്യല്‍ അട്ടക്കുളങ്ങരിയിലോ പൂജപ്പുരയിലോ എന്നതല്ല പ്രസക്തമായത്. ഇരുവരും ഒരുമിച്ചിരുന്ന് മൂന്നു ദിവസം വിളിച്ചുപറയുന്നത് മൂന്നു വര്‍ഷത്തെ വന്‍കൊള്ളകൊള്ളകളും അനന്തമായ സംഭവപരമ്പരകളായിരിക്കും.
https://www.facebook.com/Malayalivartha