കുഴൽക്കിണർ വണ്ടിഡ്രൈവറായ മണി ജോലിക്കുപോയാൽ തിരിച്ചെത്തുന്നത് ഒരാഴ്ച കഴിഞ്ഞ്; തന്റെ അനുജനുമായി ഭാര്യയ്ക്ക് അവിഹിതമെന്ന് കേട്ടതിന് പിന്നാലെ ഭർത്താവ് കോപം പൂണ്ടു, മുഖച്ഛായ ഇല്ലെന്ന് പറഞ്ഞ് 19 ദിവസമായ ആൺകുഞ്ഞിനെ തോട്ടിൽ മുക്കിക്കൊന്ന് ഉറങ്ങിക്കിടന്ന ഭാര്യയുടെ അടുത്ത് കിടത്തി
കുഞ്ഞിന് തന്റെ മുഖച്ഛായയില്ലെന്ന കാരണത്താൽ 19 ദിവസമായ ആൺകുഞ്ഞിനോട് അച്ഛൻ ചെയ്തത് കണ്ണില്ല ക്രൂരത. വെറും 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) ഭാര്യ പവിത്രയും (32) കുഞ്ഞും ഉറങ്ങിക്കിടന്ന സമയത്ത് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. പവിത്ര അറിയാതെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ഇതേതുടർന്ന്, ഉറങ്ങിക്കിടന്ന പവിത്രയുടെ അടുത്ത് കുഞ്ഞിനെ കിടത്തുകയും ചെയ്തു. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് മരിച്ചതായിക്കണ്ട് കരച്ചിൽ തുടങ്ങി.
ഇതേതുടർന്ന് മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ കുട്ടിയെ വീടിന്റെ പിറകിൽ കുഴിച്ചിട്ടു. എന്നാൽ, കുട്ടിയുടെ മരണത്തിൽ സംശയംതോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരം അറിയിക്കുകയായിരുന്നു. വെൽഫെയർ അധികൃതർ വിവരം അന്തിയൂർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് മണിയെയും പവിത്രയെയും ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്ത് വന്നത്. കുഴൽക്കിണർ വണ്ടിഡ്രൈവറായ മണി ജോലിക്കുപോയാൽ ഒരാഴ്ചകഴിഞ്ഞേ തിരിച്ചു വീട്ടിലേക്ക് വരാറുള്ളു.
തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ടെന്നും കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിന്റെ സഹായത്തോടെ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും മണി പോലീസിന് മൊഴി നൽകി. പിന്നാലെ രഞ്ജിത്തും കുറ്റം സമ്മതിച്ചു. പോലീസ് കുഴി തോണ്ടി കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha