Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

എല്ലാം പൊളിച്ചടുക്കുന്നു... സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്‌ന സുരേഷിനെയും ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി

14 DECEMBER 2020 08:39 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ വന്ന ദേശീയ അന്വേഷണ ഏജന്‍സികള്‍ നിര്‍ണായകമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിക്കെതിരായി പറണയണെന്ന് സ്വപ്ന പറയുന്ന ഓഡിയോ സന്ദേശത്തിന്റെ വസ്തുത അന്വേഷണ ഏജന്‍സികള്‍ തന്നെ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അതിന്റെ പിന്നില്‍ പോലീസുകാര്‍ തന്നെയാണന്നാണ് പറയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സ്വപ്നയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു എന്നാണ് പറയുന്നത്.

സ്വര്‍ണക്കടത്തു കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്‌ന സുരേഷിനെയും ഇഡി ഇന്നു ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യുന്നതിനു മുന്നോടിയായാണു ജയിലിലെത്തി വീണ്ടും പ്രതികളുടെ മൊഴിയെടുക്കുന്നത്.

പ്രധാനമായും മൂന്നു കാര്യങ്ങളില്‍ വ്യക്തത വരുത്താനാണു ചോദ്യംചെയ്യല്‍. ജയിലില്‍ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്‌ട്രേറ്റ് മുമ്പാകെ സ്വപ്‌ന പരാതി നല്‍കിയിരുന്നു. പിന്നീടു ദക്ഷിണഖേലാ ഡിഐ.ജിയുടെ അന്വേഷണത്തില്‍ പരാതിയില്ലെന്നും അഭിഭാഷകനുപറ്റിയ പിഴവെന്നും മാറ്റിപ്പറഞ്ഞു. ഇതിന്റെ നിജസ്ഥിതി ആരായും. ബാഹ്യസമ്മര്‍ദ്ദത്താലാണു സ്വപ്‌ന മലക്കം മറിഞ്ഞതെന്നാണു വിലയിരുത്തല്‍.

ജയില്‍ അധികൃതരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്നാണു ഇ.ഡി. കോടതിയില്‍ ആശ്യപ്പെട്ടത്. ഇതില്‍ ജയില്‍വകുപ്പിന്റെ നിലപാട് അറിഞ്ഞശേഷം കോടതി ഇന്നു മറുപടി നല്‍കും. റിമാന്‍ഡിലുള്ള പ്രതിയെ ജയില്‍ അധികാരികളുടെ സാന്നിധ്യത്തിലല്ലാതെ ചോദ്യംചെയ്യുന്നതു ജയില്‍ചട്ടത്തിനു വിരുദ്ധമാണെന്നാണു ജയില്‍വകുപ്പിന്റെ നിലപാട്. അക്കാര്യം കോടതിയെ അറിയിക്കും.

കോടതി അതംഗീകരിച്ചാല്‍, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാവും ചോദ്യംചെയ്യല്‍. ജയില്‍ അധികൃതരുടെ സാന്നിധ്യമുണ്ടായാല്‍, പലതും തുറന്നുപറയാന്‍ സ്വപ്‌ന തയാറാവില്ലെന്നു ഇ.ഡി.യും ചൂണ്ടിക്കാട്ടും. സ്വപ്‌നയുടെ ശബ്ദരേഖ ചോര്‍ന്നതിനെപ്പറ്റിയും ഇ.ഡി. ചോദിച്ചറിയും. സ്വപ്‌നയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കസ്റ്റംസ് സമ്മതിച്ചിരുന്നില്ല. കേസെടുക്കാത്തതിനാല്‍, കോടതിയിലും അപേക്ഷ നല്‍കാനാവാതെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. ഈ സാഹചര്യത്തിലാണു ഇ.ഡി. അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ചില പ്രമുഖരുടെ പേരുപറയാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ശബ്ദരേഖ. തന്റെ ശബ്ദമാണെന്നു സ്വപ്‌ന പറഞ്ഞെങ്കിലും ഒന്നും ഓര്‍മ്മയില്ലെന്നാണു സ്വപ്ന പറയുന്നത്.

ഇ.ഡിയുടെ ചോദ്യംചെയ്യലിനു ശേഷമായിരുന്നു ശബ്ദരേഖ പുറത്തുവന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമെന്ന നിലയ്ക്കാണു ഇ.ഡിയുടെ അന്വേഷണം.

ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെപ്പറ്റി ചില കാര്യങ്ങള്‍ സ്വപ്‌ന ഇ.ഡിയോടു വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടിട്ടുള്ള ഏതാനും കമ്മീഷന്‍ ഇടപാടുകളില്‍ രവീന്ദ്രനും പങ്കാളിയായിരുന്നുവെന്നു സ്വപ്‌ന നേരത്തെ മൊഴി നല്‍കിയിരുന്നു. ലഭ്യമായ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും.

കോവിഡാനന്തര ചികില്‍സയ്ക്കുശേഷം രണ്ടാഴ്ച വിശ്രമം വേണമെന്നാണു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, അതിനു കാത്തിരിക്കാതെ നോട്ടീസ് നല്‍കുന്നത് ആലോചിക്കുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കു ടെണ്ടര്‍ വിളിക്കാതെ കരാറുകള്‍ നല്‍കിയതില്‍ രവീന്ദ്രന്റെ ഇടപെടല്‍ ഉണ്ടെന്നതിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ഏറ്റെടുത്ത ചില ഐ.ടി. കരാറുകള്‍ ലഭിക്കാന്‍ താന്‍ സഹായിച്ചെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം കൂട്ടിവായിച്ചാണ് സ്വപ്നയേയും സരിത്തിനേയും ഇഡി ഇന്ന് ചോദ്യം ചെയ്യുന്നത്. അത് രവീന്ദ്രന്റെ ഭാവി കൂടിയായിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (34 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (46 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends