കേരളത്തിലും മോദി പ്രഭാവം ;തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നല്ല രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ഭരണത്തില്‍ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു."എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കും", കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.അതെ സമയം സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. മെഷീൻ തകരാർ ആണ് കാരണം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ് നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിംഗ് തുടങ്ങാൻ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. വോട്ട് ചെയ്യാൻ ജനങ്ങളുടെ നീണ്ട നിര രാവിലെ തന്നെ ദൃശ്യമായിരുന്നു . റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ പി ശ്രീരാമകൃഷ്ണനും രാവിലെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു. അപവാദ വ്യവസായങ്ങൾ അഭിരമിക്കുന്നവർ ആയിരിക്കില്ല ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തു വരും. ഏത് തരം അന്വേഷണങ്ങൾക്കും തയ്യാറാണെന്ന് പറഞ്ഞു. അപവാദ പ്രചരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ കൊവിഡ് വാക്സിൻ സൗജന്യമായ നൽകുമെന്ന പ്രസ്താവന ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു . തദ്ദേശതെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ പിണറായി ചേരിക്കൽ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്നു ക്ഷീണിപ്പിച്ചേക്കാം ഉലച്ചേക്കാം എന്നൊക്കെയായിരുന്നു ചിലരെ പ്രതീക്ഷ. എന്നാൽ ബുധനാഴ്ച വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഉലഞ്ഞതും ക്ഷീണിച്ചതും ആരാണെന്ന് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha