ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് തുടർച്ചയായി പണം ഒഴുകി; സ്വന്തമായിട്ടള്ളത് മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ; പണം എവിടെ നിന്ന് വന്നു എന്നതിന്റെ സ്രോതസ്സു തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിലെ അന്വേഷണം വളരെയധികം ശക്തിപ്രാപിച്ചു മുന്നേറുന്ന അതിനിടയിലാണ് തിരുവനന്തപുരത്ത് കള്ളപ്പണ കേസിൽ ഒരാൾ കൂടി കുടുങ്ങിയിരിക്കുന്നത്.എന്നാൽ ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കള്ളപ്പണ കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് തുടർച്ചയായുള്ള പണം എത്തിയിരുന്നു. എന്നാൽ ഈ പണം എവിടെ നിന്ന് വന്നു എന്നതിന്റെ സ്രോതസ്സു തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സ്വന്തം അക്കൗണ്ട് ഇല്ലാത്ത സംഘടനയ്ക്ക് റൗഫ് ഷെരീഫിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലാണ് പണമെത്തിയിരുന്നത്. ലോക്ക് ഡൗൺ കാലത്ത് അക്കൗണ്ടുകളിലേക്ക് തുടർച്ചയായി പണമെത്തിയെന്നും ചോദ്യംചെയ്യലിൽ ഇ.ഡി കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ ഇടപാടുകൾ ദുരൂഹമെന്ന വിലയിരുത്തലിൽ വിശദ അന്വേഷണത്തിന് നീക്കം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യമാണ്.ഒമാനിൽ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫ്, ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമാണ് വിദേശപണമൊഴുക്ക് തുടങ്ങിയതെന്നും, ഇത് സംശയാസ്‌പദമാണെന്നുമാണ് ഇ.ഡി അസി. ഡയറക്‌ടർ വിനയ്‌കുമാർവെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെഅദ്ദേഹം സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒഴിഞ്ഞുമാറിയ റൗഫ് മസ്‌കറ്റിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് വിമാനത്താവളത്തിൽ പിടിയിലായത്.
കള്ളപ്പണ കേസിൽ അറസ്റ്റിലായ ഇയാളെ ഉടനെ തന്നെ അഞ്ചലിലെ വീട്ടിലെത്തിച്ചു. ഇയാളെ രാത്രിയും തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ വഴിയായിരുന്നു ദുരൂഹ പണമിടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. റൗഫിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ്. ഇന്നലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ റൗഫിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.യു.പിയിലെ ഹാഥ്‌രസ് സംഭവത്തെത്തുടർന്ന് കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീക്വർ റഹ്മാൻ, മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ, മസൂദ് അഹമ്മദ്, ആലം എന്നിവരുടെ സംഘം അവിടേക്കു പോയത് റൗഫ് ഷെരീഫിന്റെ നിർദേശപ്രകാരമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിനായി സ്വന്തം അക്കൗണ്ടിൽനിന്ന് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
പണം വന്നതും മറഞ്ഞതുംഎങ്ങനെയെന്ന് കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐ.സി.ഐ.സി ഐ അക്കൗണ്ടിൽ രണ്ടു വർഷത്തിനിടെ 1.35 കോടി രൂപയുടെ ഇടപാടുകൾ ആണ് നടന്നിരിക്കുന്നത്. വിദേശത്തു നിന്ന് നിക്ഷേപമായി കഴിഞ്ഞ ഏപ്രിൽ- ജൂൺ കാലയളവിൽ 29.19 ലക്ഷം മാറി മറിഞ്ഞു,റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടലുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഭൂമിയും വാഹനങ്ങളും വാങ്ങാൻ റൗഫ് വൻ തുക ചെലവിട്ടിരുന്നു. ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി ഒരു വർഷത്തിനിടെ 67 ലക്ഷം രൂപയുടെ ഇടപാട് ആയിരുന്നു നടന്നത്. 2020 മേയ്, ഒക്ടോബർ മാസങ്ങളിൽ വിദേശത്തേക്ക് 19.7 ലക്ഷം രൂപ നൽകി 16 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുമുണ്ട്ആ ക്സിസ് ബാങ്ക് അക്കൗണ്ടിലൂടെ ഈ വർഷം 20 ലക്ഷം രൂപയുടെ ഇടപാട് ആണ് നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് അങ്ങോട്ടുമിങ്ങോട്ടും ആയി നടന്നിരിക്കുന്നത്, മാത്രമല്ല ലക്ഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു പോയിരിക്കുന്നു, കള്ളപ്പണ കേസിൽ അറസ്റ്റിലായ എടപ്പറ്റ ചുറ്റിപറ്റിയുള്ള അന്വേഷണത്തിൽ ഇത്തരത്തിലുള്ള നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha