തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ എഫ്.എം റേഡിയോ; അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളിക്കും; വീട്ടുകാരെ വിളിക്കാന്‍ താൽപര്യമില്ലാത്തവരെ ഫോണ്‍ വിളിക്കാന്‍ പ്രേരിപ്പിക്കും; തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ പരിഷ്ക്കാരങ്ങളുമായി ഡിജിപി ഋഷിരാജ് സിങ്

ജയിലിൽ പുതിയ പരിഷ്ക്കാരങ്ങളുമായി ഡിജിപി ഋഷിരാജ് സിങ്. തടവുകാരുടെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ പതിനെട്ട് അടവും പയറ്റുകയാണ് അദ്ദേഹം. തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലുകളില്‍ എഫ്.എം റേഡിയോ സ്ഥാപിക്കുവാൻ ഒരുങ്ങുന്നു. രാവിലെ ആറു മണി മുതല്‍ രാത്രി എട്ടു മണിവരെ എഫ്‌എം റേഡിയോ പ്രവര്‍ത്തിപ്പിക്കണമെന്നും ജയില്‍ ഡിജിപി പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനുമായി ഇതുള്‍പ്പടെ നിരവധി പരിഷ്ക്കാരങ്ങൽ ഋഷിരാജ് സിങ് നടപ്പാക്കുകയാണ് . കുടുംബാംഗങ്ങളുടെ ഫോണിലേക്ക് എണ്ണം നോക്കാതെ വിളിക്കുവാൻ അനുവദിക്കും.
വീട്ടുകാരെ വിളിക്കാന്‍ താൽപര്യമില്ലാത്തവരെ ഫോണ്‍ വിളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും . വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസും നിര്‍ബന്ധമാക്കും. ഇതു കൂടാതെ യൂണീഫോമിന് പകരം തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കും . ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്തും . ജയിലുകളില്‍ തടവുകാര്‍ക്ക് വായിക്കാനായി മാസികകള്‍ ഉണ്ടാകും . ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാനും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി . അടുത്തിടെ തടവുകാര്‍ക്കിടയില്‍ ആത്മഹത്യാ ശ്രമം കൂടിവരുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ തീരുമാനങ്ങൾ .ഈ സാഹചര്യത്തില്‍ അത് തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുച്ചു . ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാര്‍ക്ക് മാനസിക പിന്തുണയും ആശ്വാസവും വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ജീവനക്കാരോട് ജയില്‍ ഡിജിപി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha