രാവിലെ അറസ്റ്റ്, ഉച്ചയ്‌ക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്; എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? അവർ പറഞ്ഞതെല്ലാം പച്ചക്കളളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്; വോട്ട് രേഖപ്പെടുത്തി മന്ത്രി കെ ടി ജലീല്‍.

വളാഞ്ചേരി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കുടുംബ സമ്മേതം എത്തി വോട്ട് രേഖപ്പെടുത്തി മന്ത്രി കെ ടി ജലീല്‍. ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെല്ലാം പച്ചക്കളളമാണെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളും ആരോപിച്ചത് കളളമാണ് എന്നതിന്റെ തെളിവാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. രാവിലെ അറസ്റ്റ്, ഉച്ചയ്‌ക്ക് അറസ്റ്റ് , രാത്രി അറസ്റ്റ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോവെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. പറഞ്ഞതെല്ലാം പച്ചക്കളളമായത് കൊണ്ടാണ് താനിപ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും കെ ടി ജലീല്‍ .
പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാകും ഓരോ വോട്ടും. ആരോപണങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം. സാധാരണക്കാരെ പരിഗണിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് ആളുകള്‍ കൂടുതലായി വോട്ടിംഗിന് എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കിട്ടിയില്ല. യു ഡി എഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സി എം രവീന്ദ്രന്‍ കൊവിഡാനന്തര ചികിത്സയിലാണ്. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഒളിച്ച് കളിക്കുന്നതാണെന്ന ആരോപണം ശരിയല്ല. അസ്വസ്ഥത മാറിയാല്‍ അദ്ദേഹം ഇ ഡിക്ക് മുന്നില്‍ ഹാജരാകുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി .
https://www.facebook.com/Malayalivartha