Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

'നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്ഥാനമില്ലാത്ത വെറുപ്പ് ഇങ്ങോട്ട് ചാല് കീറി വിടേണ്ട, സമൂഹത്തില്‍ നഞ്ച് കലക്കേണ്ട...' യുക്തിവാദി സി രവിചന്ദ്രനെതിരെ ഡോ. ഷിംന അസീസ്

14 DECEMBER 2020 01:39 PM IST
മലയാളി വാര്‍ത്ത

നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന് പിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ മതത്തെ കുറ്റപ്പെടുത്തി യുക്തിവാദി സി രവിചന്ദ്രന്‍ രംഗത്ത് എത്തുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പ്രചാരണത്തിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്. മതം മനുഷ്യ മനസ്സിനെ എത്രമാത്രം മലസിനമാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സംഭവം. ഇപ്പോള്‍ രവിചന്ദ്രനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. 'അയാളെ കുറ്റപ്പെടുത്താന്‍ തോന്നുന്നില്ല, അയാല്‍ സ്വന്തം വിശ്വാസത്തിന്റെ ഇരമാത്രം എന്നായിരുന്നു രവിചന്ദ്രന്റെ പ്രതികരണം'-എന്നും അവർ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ശാസ്ത്രം പറയുന്നത് മാത്രം വിശ്വസിക്കുന്നവര്‍ക്കും മതപ്രകാരം ജീവിക്കുന്നവര്‍ക്കുമെല്ലാം അവരവരുടെ സ്‌പേസ് ഉള്ള ഒരിടത്താണ് നമ്മള്‍ ജീവിക്കുന്നത്. നിരീശ്വരവാദി ആയിരിക്കുന്നതിനോ കടുത്ത ദൈവവിശ്വാസി ആകുന്നതിനോ ഇവിടെ യാതൊരുവിധ പ്രശ്‌നവുമില്ല, പരസ്പരം ഉപദ്രവിക്കുന്നത് വരെ.
രവിചന്ദ്രന്‍.C എന്ന വ്യക്തിക്ക് 'ശാസ്ത്രീയതയുടെ മൂത്താപ്പ' എന്ന പട്ടമുണ്ടെങ്കില്‍ ശാസ്ത്രപ്രചാരകനും അനുയായികള്‍ക്കും അലങ്കാരമായി അതവിടെ തന്നെ ഇരിക്കട്ടെ. പക്ഷേ, ഒരു സാധുജന്തുവിനെ കാറില്‍ കെട്ടി കയറിട്ട് വലിച്ചത് വണ്ടിയോടിച്ചയാള്‍ മുസ്‌ലിമായത് കൊണ്ടാണെന്ന് പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാവില്ല പ്രഭോ. സകലചരാചരങ്ങളോടും ദയയോടെ പെരുമാറണമെന്നത് മുസ്‌ലിമിന് നിര്‍ബന്ധമാണ്. അത് പാലിക്കാത്ത ഇസ്‌ലാം മതസ്ഥരുടെ കാര്യമോ എന്നാണെങ്കില്‍, അങ്ങനെ പാലിക്കാത്ത നാമമാത്ര മുസ്‌ലിങ്ങള്‍ വല്ലതും ചെയ്താല്‍ അത് വ്യക്തിയുടെ മണ്ടക്ക് കെട്ടി വെച്ചേക്കണം. നല്ലോണം ജീവിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഇതില്‍ കക്ഷിയല്ല. പിന്നെ, ഇതേ മുസ്‌ലീങ്ങള്‍ നല്ലത് ചെയ്താല്‍ അത് ഇസ്‌ലാമിന്റെ തലയിലേക്ക് വെക്കാറുണ്ടോ നിങ്ങള്‍? ഇല്ലെന്നായിരിക്കും, അപ്പോ ആ യുക്തി എങ്ങനെയാ ശരിയാവുക? യുക്തിവാദത്തിനും ഒരു മിനിമം യുക്തിയൊക്കെ വേണ്ടേ സര്‍?

പിന്നെ, നായയെ കെട്ടി വലിച്ചയാള്‍ക്ക് ഇസ്‌ലാം കല്‍പ്പിക്കുന്ന പ്രകാരം നായയെ തൊടാനും വളര്‍ത്താനും കൊണ്ട് നടക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ ഒരു വര്‍ഷം ആ ജീവി അയാളുടെ വീട്ടില്‍ വളരില്ല. മിസ്റ്റര്‍ രവിചന്ദ്രന്റെ നാല് പാടും നടക്കുന്ന മുസ്‌ലിങ്ങള്‍ ബിന്‍ലാദന്റെയും ബാഗ്ദാദിയുടെയും വീട്ടില്‍ ട്യൂഷന് പോയിട്ടുള്ളവരല്ല, വെറുപ്പ് പഠിച്ചവരല്ല. പ്രചരിപ്പിക്കുന്നവരുമല്ല. 'ലകും ദീനുക്കും വലിയ ദീന്‍' എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം എന്ന മുസ്‌ലിമിന്റെ വിശ്വാസത്തില്‍ ഈ പറഞ്ഞ നിങ്ങളുടെ നിരീശ്വരവാദവും പെടും. നിങ്ങളെന്തും വിശ്വസിച്ചോളൂ, ഉള്ളിലുള്ള അടിസ്ഥാനമില്ലാത്ത വെറുപ്പ് ഇങ്ങോട്ട് ചാല് കീറി വിടേണ്ട, സമൂഹത്തില്‍ നഞ്ച് കലക്കേണ്ട.
ഉള്ളിലെ സംഘി വല്ലാതെ കിടന്ന് വീര്‍പ്പ് മുട്ടുന്നുണ്ടെങ്കില്‍ ഒരു പ്രഷര്‍ വെന്റ് ദേഹത്ത് എവിടേലും ഫിറ്റ് ചെയ്ത് വെച്ചോളൂ.
ചിലപ്പോള്‍ നേരിയ ആശ്വാസം കിട്ടിയേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (5 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (17 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (20 minutes ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (37 minutes ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (39 minutes ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (2 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (3 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (3 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (3 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (3 hours ago)

Malayali Vartha Recommends