വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി പോര്; കോടിയേരിക്ക് മറുപടിയുമായി കെ.മുരളീധരന്‍; വടക്കല്‍ ജില്ലകളിലെ വോട്ടിംഗ് പുരോഗമിക്കുന്നു; ഫൈസല്‍ കാരട്ടും ചര്‍ച്ചകളില്‍; വിജയം തങ്ങള്‍ക്കൊപ്പമെന്ന് മുന്നണി നേതാക്കള്‍

വടക്കല്‍ ജില്ലകളില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോഴും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമാകുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ തുടക്കമിട്ട ആരോപണത്തിന് കെ മുരളീധരന്‍ മറുപടി നല്‍കി. കൊടുവള്ളി ചുണ്ടപ്പുറം വാര്‍ഡില്‍ ജയമുറപ്പിച്ചെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിലും യുഡിഎഫ് വെല്‍ഫെയര്‍ ബന്ധം തര്‍ക്കവിഷയമാക്കിയാണ് കോടിയേരി ബാലകൃഷ്ണനടക്കമുള്ള ഇടത് നേതാക്കള്‍ പ്രതികരിച്ചത്.
സുന്നികളടക്കമുള്ള പരമ്പരാഗത യുഡിഎഫ് വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് വിമര്‍ശനം. ജമാ അത്താ ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് നയം പാര്‍ട്ടി കമ്മിറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ പിന്തുണ നേട്ടമുണ്ടാക്കുമെന്നും അതിന് ഇടത് മുന്നണിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും തിരിച്ചടിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. വെല്‍ഫയര്‍ പാര്‍ട്ടിയും ഇതേ നിലപാടില്‍ തന്നെയാണ്.
തര്‍ക്കം തുടരുമ്പോഴും യുഡിഎഫ് വെല്‍ഫയര്‍ ധാരണയുള്ള കോഴിക്കോട്ടെ മുക്കത്തും മലപ്പുറത്തെ കൂട്ടിലങ്ങടായിലും നടക്കുന്നത് ആവേശകരമായ പോളിംഗാണ്. എല്ലാ ബൂത്തുകളിലും വലിയ ക്യൂ ആണ്. വിവാദകേന്ദ്രമായി മാറിയ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡിലും നടന്നത് മികച്ച പോളിംഗാണ്. താന്‍ ജയിച്ചെന്നുറപ്പിച്ചാണ് കൊടുവള്ളിയിലെ ഇടത് വിമതനായ കാരാട്ട് ഫൈസലിന്റെ വോട്ടെടുപ്പിന് ശേഷമുള്ള പ്രതികരണം.
മറ്റൊരു വിവാദവിഷയമായിരുന്ന കല്ലാമലയെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ ആ പ്രശ്‌നത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുല്ലപ്പള്ളി തയ്യാറായില്ല. യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസും ആര്‍.എം.പിയും തമ്മിലുണ്ടായ സ്ഥാനാര്‍ഥി പ്രശ്‌നമാണ് ഇവിടം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ കാരണം. അവസാനം കെ. മുരളീധരന്‍ എം.പിയുടെ നിലപാടിനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നില്‍ക്കുകയായിരുന്നു. ആര്‍എംപി ശക്തി കേന്ദ്രമായ വടകരയിലെ 4 പഞ്ചായത്തുകളിലും നടക്കുന്നത് കനത്ത പോളിംഗാണ്.
https://www.facebook.com/Malayalivartha