ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ തെളിവെടുപ്പ് തുടങ്ങി; ഗൂഢാലോചനയില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി രംഗത്ത് ; നമ്പി നാരായണനില്‍ നിന്ന് മൊഴിയെടുത്തു

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി നിയോഗിച്ച ഡി.കെ ജെയിന്‍ കമ്മിറ്റി തെളിവെടുപ്പ് ആരംഭിച്ച് തുടങ്ങി . സെക്രട്ടറിയേറ്റ് അനക്‌സില്‍ വച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണനില്‍ നിന്ന് കമ്മിറ്റി മൊഴിയെടുക്കുകയും ചെയ്തു
ഓണ്‍ലൈനായാണ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.കെ ജെയിന്‍ പങ്കെടുക്കുന്നത്. കമ്മിറ്റി അംഗങ്ങൾ വി.എസ് സെന്തിലും ഡി.കെ പ്രസാും സിറ്റിംഗില്‍ നേരില്‍ പങ്കെടുക്കുന്നു . ഇന്നും നാളെയുമാണ് തെളിവെടുപ്പ് നടക്കുന്നത് . 2018ലായിരുന്നു സുപ്രീംകോടതി ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമൂഹത്തിലെ ഉന്നതവ്യക്തിത്വമായ ശാസ്‌ത്രജ്ഞനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha