കൊടുവള്ളി നഗരസഭയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്. ഒരു വേള ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി എല്‍ ഡി എഫ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാര്‍ട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തില്‍ എതിരാളികള്‍ പ്രചരണം ആരംഭിച്ചതോടെയാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഐഎന്‍എല്‍ നേതാവ് ഒ. പി. റഷീദിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha