പട്ടാപകല്‍ മുളകുപൊടി വിതറി തലശ്ശേരിയെ ഞെട്ടിച്ച്.. കവര്‍ച്ച നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍... നിരീക്ഷണ ക്യാമറകളും ടവറിനു കീഴില്‍ ഉള്ള ഫോണ്‍കോളുകളും വിശദമായ പരിശോധന നടത്തിയതില്‍ കണ്ടെത്തിയത്....

തലശ്ശേരിയില്‍ പട്ടാപകല്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. വടക്കുമ്ബാട് സ്വദേശി നിഹാല്‍ (28) ആണ് ചെന്നൈയില്‍ വച്ച് പിടിയിലായത് . ഇയാളെ തലശ്ശേരിയില്‍ എത്തിച്ചു.വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നിഹാല്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത് . ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ 16നാണ് തലശ്ശേരി പഴയബസ് സ്റ്റാന്‍ഡിനു സമീപം എം.ജി റോഡിലെ ടി.ബി കോംപ്ലക്‌സ് പരിസത്ത് വച്ച് കേസിനാസ്പദമായ സംഭവം നടന്നത്.
എംജി റോഡിലെ ബാങ്കില്‍ നിന്ന് പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ പോവുകയായിരുന്ന ധര്‍മടം സ്വദേശി റഹീസിന്റെ കയ്യില്‍ നിന്ന് അഞ്ചംഗസംഘം 8 ലക്ഷം രൂപയാണ് കവര്‍ന്നത്. കണ്ണൂര്‍ വാരം വലിയന്നൂര്‍ സ്വദേശി റുഖിയാ മന്‍സിലില്‍ അഫ്സല്‍ (27) നേരത്തെ പൊലീസിന്റെ വലയിലായിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ടവറിനു കീഴില്‍ ഉള്ള ഫോണ്‍കോളുകളും വിശദമായ പരിശോധന നടത്തിയതില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. തട്ടിപ്പറിച്ച പണവുമായി അഫ്സല്‍ ഓടുന്നത് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഓപ്പറേഷനു ശേഷം അക്രമി സംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശി നൂര്‍ തങ്ങള്‍ കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം ഇയാള്‍ ആന്ധ്രപ്രദേശിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha