ജോസ് കെ മാണി ഇടതിനു കരുത്തായി... ജോസ് കെ മാണിയുടെ വരവ് കോട്ടയത്തും ഇടുക്കിയിലും ഇടതുമുന്നണിക്കു നേട്ടം...

ജോസ് കെ മാണിയുടെ വരവ് കോട്ടയത്തും ഇടുക്കിയിലും ഇടതുമുന്നണിക്കു നേട്ടം. പാലാ നഗരസഭ രണ്ടിലയുടെ കരുത്തില്‍ എല്‍ഡിഎഫ് തൂത്തുവാരി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലയില്‍ രക്ഷപ്പെട്ടില്ല.
ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയില്‍ ഏഴു ശതമാനത്തോളം വോട്ടുകളുടെ വര്‍ധനവാണ് ആദ്യഘട്ടത്തില്‍ കാണിക്കുന്നത്.എല്‍ഡിഎഫ് ഒരിക്കല്‍പോലും വിജയിച്ചില്ലാത്ത വാര്‍ഡുകളും ഡിവിഷനുകളും യുഡിഎഫിന് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണി വ്യക്തമായ മുന്നേറ്റം നേടിയിരിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറെയിടങ്ങളിലും കോട്ടയത്ത് ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. ഈരാറ്റുപേട്ട, പള്ളം ബ്ലോക്കുകള്‍ ഒഴികെ യുഡിഎഫിന്റെ പരമ്പരാഗത ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറുന്നു.
മുന്‍പ് 22ല്‍ 14 സീറ്റുകളോടെ ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന്റെ ഗതിമാറ്റം നിര്‍ണായകമാണ്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കേരള കോണ്‍ഗ്രസ് ജോസഫിലെ മോന്‍സ് ജോസഫിന്റെയും രാഷ്ട്രീയ ഭാവിയെതന്നെ ചോദ്യം ചെയ്യുന്നതാണ് കോട്ടയത്തെ ജനവിധി. പാലാ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗത്തില്‍നിന്ന് ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിയ ഏറെപ്പേര്‍ക്കും തോല്‍വി.
പാലായില്‍ ജോസ് കെ മാണി വിഭാഗത്തിലെ മുന്‍ നഗരസഭാ ചെയര്‍മാന്‍ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു.
യുഡിഎഫ് ഉരുക്കുകോട്ടകളെന്ന് അറിയപ്പെട്ടിരുന്ന മേഖലകളിലാണ് ഇടതുമുന്നണി കുതിച്ചുകയറിയത്. ചങ്ങനാശേരി, വൈക്കം, പാലാ നഗരസഭകളിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ചങ്ങനാശേരിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോട്ടയം നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇടുക്കി ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ്.
"
https://www.facebook.com/Malayalivartha