തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ തോറ്റു; കാരാട്ട് ഫൈസല്‍ വിജയിച്ചു; ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഏഴു വോട്ട് മാത്രം; എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു; ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ യു.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കി എല്‍.ഡി.എഫ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി. ഇവിടെ നിലവിലെ മേയര്‍ കെ. ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡിലാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാരനോടാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. എ.ജി ഒലീനയും പുഷ്പലതയുമാണ് തോറ്റത്. അതെ സമയം തിരുവനന്തപുരത്ത് മുന്‍ ഡപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍ വിജയിച്ചു. കൊടുവള്ളി നഗരസഭയില്‍ പതിനഞ്ചാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രചാരണത്തില്‍ സജീവമായിരുന്നില്ല. എല്‍.ഡി.എഫ് വോട്ടുകള്‍ കാരാട്ട് ഫൈസലിന് ലഭിച്ചതോടെയാണ് വിജയം ഉറപ്പിക്കാന്‍ സാധിച്ചത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഏഴു വോട്ടുകള്‍
വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടതിന് മുന്‍തൂക്കം. കേരള കോണ്‍ഗ്രസ് സഖ്യം പാലാ നഗരസഭയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പായി. വലിയ മുന്നേറ്റം പ്രതീക്ഷിച്ച യു.ഡി.എഫിന് തിരിച്ചടിയാണ് നേരിടുന്നത്. കോട്ടയം ജില്ലയില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന്റെ പിന്തുണയില്‍ വന്‍ മുന്നേറ്റം എല്‍.ഡി.എഫ് നേടിയപ്പോള്‍ ജില്ല പഞ്ചായത്ത് പോലും യു.ഡി.എഫിന് നഷ്ടമാകുമെന്ന അവസ്ഥയിലാണ്.
എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. ബിജെപിയും നില മെച്ചപ്പെടുത്തി. രാവിലെ 11.25 നുള്ള കണക്കനുസരിച്ച് കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും പഞ്ചായത്ത് തലത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. നഗരസഭകളില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനു മുന്നില്‍.
തിരുവനന്തപുരത്ത് വ്യക്തമായ മുന്‍തൂക്കം. ഇവിടെ യുഡിഎഫിന് വന്‍ തിരിച്ചടി. നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. മലപ്പുറത്തും കോഴിക്കോട്ടും വെല്‍ഫെയര്‍ സഖ്യത്തിന് നേട്ടമുണ്ട്. പക്ഷേ മുക്കം നഗരസഭയില്‍ അധികാരത്തിലെത്താനായില്ല. തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. വിഡിയോ സ്റ്റോറി കാണാം.
അതേസമയം, പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ട്. കണ്ണൂര്‍ കോര്‍പറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫ്ബിജെപി ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട്ട് മേയറുടെ വാര്‍ഡില്‍ ബിജെപിക്കാണ് ജയം.
https://www.facebook.com/Malayalivartha