തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി; നഗരസഭയില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല; ജോസ് പക്ഷത്തിനും മുന്നേറാന്‍ സാധിച്ചില്ല; ജോസഫ് വിഭാഗം യു.ഡി.എഫിന് തലവേദനയായി

തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. മത്സരിച്ച ഏഴു സീറ്റില്‍ അഞ്ചിടത്തും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം നാലില്‍ രണ്ടിടത്ത് വിജയിച്ചു. കേരള കോണ്‍ഗ്രസിലെ വഴിപിരിയലിനു ശേഷം വന്ന ഈ ഫലം ജോസഫ് വിഭാഗത്തിനും യുഡിഎഫിനും വന്‍ തിരിച്ചടിയാണ്. നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8 , യുഡിഎഫ് വിമതര്‍ 2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. യുഡിഎഫിന്റെ സിറ്റിങ് ഉള്‍പ്പെടെ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിനു വമ്പന്‍ ജയം. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിനു തിരിച്ചടി. മല്‍സരിച്ച പതിമൂന്നില്‍ ജയം രണ്ടിടത്തുമാത്രം.
അതെ സമയം ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ഉപകാരമായതോടെയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന്‍ പാലായില്‍ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക് മാറുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 487 ഇടത്ത് എല്‍ഡിഎഫും 382 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 10 ഇടത്ത് എല്‍ഡിഎഫും 4 ഇടത്ത് യുഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 103 ഇടത്ത് എല്‍ഡിഎഫും 48 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. മറ്റുള്ളവര്‍ നാലിടത്തുണ്ട്.
https://www.facebook.com/Malayalivartha