സിസ്റ്റർ അഭയ കൊലക്കേസ്: അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബോധ്യമായിരുന്നതായി ഡിവൈഎസ്പി വർഗ്ഗീസ്: ലോക്കൽ പോലീസിൽ നിന്ന് രേഖകൾ ലഭ്യമായില്ലെന്നും ഡിവൈസ് പി...

കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തുടക്കത്തിലേ ബോധ്യമായതായും സിബിഐ ഡിവൈഎസ്പി വർഗ്ഗീസ്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കേസ് ഡയറി ഫയൽ പൂർണ്ണമായി തനിക്ക് വിട്ടു നൽകിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി വർഗ്ഗീസ് സാക്ഷിമൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽ കുമാർ മുമ്പാകെ നടന്ന സാക്ഷി വിസ്താര വിചാരണയിൽ മൊഴി നൽകവേയാണ് ഇക്കാര്യം സിബിഐ ഡിവൈഎസ്പി വെളിപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നു. സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.പിയോടാണ് കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha