തീവ്രവാദികേസിൽ തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ്;പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ്

തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.അതെ സമയം നേരത്തെ പെരുമ്പാവൂരിൽ എൻ.ഐ.എ നടത്തിയ റെയ്‌ഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിലായിരുന്നു . ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ ഇതര സംസ്ഥാനക്കാരായിരുന്നു .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു . ഇവരിൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിയിരുന്നു . നിർമാണ തൊഴിലാളികളാണെന്ന വ്യാജേനയാണ് ഭീകരർ കൊച്ചിയിലെത്തിയത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലിൽ ജോലി ചെയ്യുകയായിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്‌ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും പരിശോധന നടന്നത്. കേരളത്തില്‍ ഐ.എസ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.ബംഗാളിലെ മൂർഷിദാബാദിൽ നിന്ന് ആറ് ഭീകരരെ എൻ.ഐ.എ പിടികൂടിയിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് തിരച്ചിൽ നടത്തിയത്.
ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ നിന്ന് ഭീകരരെ പിടിച്ച വാർത്ത ഞെട്ടലോടെ കേട്ടാണ് മലയാളികൾ ഉണർന്നത്. രാജ്യവ്യാപകമായി നടത്തിയ റെയിഡിലാണ് കളമശ്ശേരിയിൽ നിന്നും പെരുമ്പാവൂര് നിന്നുമായി രണ്ട് പേരെ എൻ.ഐ.എ സംഘം പിടികൂടിയത്. പുലർച്ചെ എൻ.ഐ.എ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് കേരളാ പൊലീസിനെ അറിയിച്ച് കൊണ്ടാണ് അരങ്ങേറിയത്. അതിഥി തൊഴിലാളികളായി എത്തി കേരളത്തിന്റഖെ വിവിധ പ്രദേശത്ത് താമസിച്ച് ഭീകരാക്രനമണം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇപ്പോഴിതാ എൻ.ഐ,എ അറസ്റ്റിനെ കുറിച്ച് ദൃക്‌സാക്ഷികൾ മനസ് തുറക്കുകയാണ്.പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസുകാർ അന്വേഷണത്തിനായി വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും ആധാർ കാർഡുകളും മറ്റും പൊലീസ് വാങ്ങിക്കൊണ്ടുപോയി. ഫോണുകളും കൊണ്ടുപോയി. ഇന്ന് രാവിലെ ഓഫീസിലെത്തി അവ തിരികെ വാങ്ങണമെന്ന് അറിയിച്ചിരുന്നതായും മുർഷിദിന്റെ സഹവാസി പറഞ്ഞു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്ത് നിന്ന് മൂന്ന് പേരെ എൻഐഎ പിടികൂടിയത്. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടി. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.
https://www.facebook.com/Malayalivartha