കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അച്ഛനെ പൊക്കി കേരള പോലീസ്! ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്‌ത് ആറ്റിങ്ങല്‍ പോലീസ്...

കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച രാത്രി മുതലാണ് രണ്ട് കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
കുട്ടികളുടെ അമ്മയാണ് രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരുന്നത്. ഫോണ്‍ പിടിച്ചുവാങ്ങിയത് പോലെയാണ് വീഡിയോ അവസാനിക്കുന്നത്.. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെ തിരിച്ചറിയാന്‍ കേരള പോലീസും ഫെയ്‌സ്ബുക്കിലൂടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ ആറ്റിങ്ങല്‍ പോലീസ് ബാലനീതി നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha