Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സുഖലോകം,തേനൂറും ഈന്തപ്പഴം എന്നീ പേരുകളിൽ വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ... സമൂഹത്തിലെ ഉന്നത തലങ്ങളിൽ ഉള്ളവരും ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളും പങ്കിട്ടത് 6-15 വയസുള്ള കുട്ടികളുടെ നഗ്നചിത്രങ്ങള്‍... 339 കേസുകള്‍ ..ഒരു ദിവസം അറസ്റ്റ് ചെയ്തത് 41 പേരെ

28 DECEMBER 2020 01:11 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് എല്ലാവരും ഓൺലൈനിൽ ആയതോടെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു..വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പെൺ വാണിഭങ്ങളും കുട്ടികളുടെ നഗ്നതാ പ്രദർശനവും ഉൾപ്പടെ ധാരാളം കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്

സുഖലോകം, സ്‌കൂള്‍, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിലും നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു. 6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളാണ് ഈ ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്യുന്നത്

ഈ ഗ്രൂപ്പുകളിൽ ഉള്ളവരെല്ലാം തന്നെ സമൂഹത്തിലെ ഉന്നത തലങ്ങളിൽ ഉള്ളവരും ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളുമാണ് . സാങ്കേതിക ജ്ഞാനം ഉള്ളതിനാല്‍, നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്കു ബന്ധമുള്ളതിന്റെ സൂചനകള്‍ ചാറ്റില്‍നിന്നും ലഭിച്ചതായി പൊലീസ് പറയുന്നു.

കാണുന്ന നഗ്‌ന വിഡിയോകള്‍ നൂനത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികള്‍ ഉപയോഗിക്കുന്ന വെബ് ക്യാമിനകത്ത് വൈറസ് കയറ്റി വിട്ട് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായും കണ്ടെത്തി.

നഗ്‌ന വിഡിയോകള്‍ കാണുന്നവരില്‍ മിക്കവരും മൂന്നു ദിവസത്തിനിടയില്‍ അവരുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ ഇവരെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല .. പ്രത്യേക സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ഐപി വിലാസങ്ങള്‍ ശേഖരിച്ചും സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വിവിധ ടൂളുകള്‍ ഉപയോഗിച്ചു ശേഖരിച്ചുമാണ് സൈബര്‍ ഡോം ഇവരെ കണ്ടെത്തിയത്.

കുറ്റവാളികളെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവികളുടെ കീഴില്‍ സൈബര്‍സെല്‍ അംഗങ്ങളും സാങ്കേതിക വിദഗ്ധരും വനിതാ പൊലീസുകാരും ഉള്‍പ്പെടുന്ന 320 ടീമുകളെ സജ്ജമാക്കി. 27നു പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത് . കണ്ടെത്തിയ വിവരങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു ..339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തു. ഒരു ദിവസം കൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്.


കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയാനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് നടപ്പിലാക്കിയത്

സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫിസര്‍ എ.ശ്യാംകുമാര്‍, രഞ്ജിത്ത് ആര്‍.യു., എ.അസറുദ്ദീന്‍, വിശാഖ് എസ്.എസ്., സതീഷ് എസ്., രാജേഷ് ആര്‍.കെ., പ്രമോദ് എ., രാജീവ് ആര്‍.പി.,ശ്യാം ദാമോദരന്‍ തുടങ്ങിയവരാണ് സൈബര്‍ ഡോം സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends