നെയ്യാറ്റിന്‍കര സംഭവത്തില്‍ ക്രമസമാധാനം കണക്കിലെടുത്ത് വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്... സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവ്

ക്രമസമാധാനം കണക്കിലെടുത്ത് നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അതേസമയം വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തിയിരുന്നു. ചൊവ്വാഴ്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പ്രതികരിച്ചിരുന്നു. വസന്തയെ കസ്റ്റഡിയിലെടുക്കാന്‍ മന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാനും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും ജില്ലാഭരണകൂടത്തെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. രാജന്‍ സ്ഥലം കയ്യേറിയെന്നാരോപിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു.
അഭിഭാഷക കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് നിന്ന് രാജനെയും കുടുംബത്തിനെയും ഒഴിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു രാജന്‍ ഭാര്യ അമ്പിളിയെയും ചേര്‍ത്ത്പിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പോള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കഴാഴ്ച രാത്രിയും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha