ട്രംപെല്ലാം വളരെ പുറകില്‍... കോവിഡ് കാലത്തെ ഏറ്റവും ശ്രദ്ധേയ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി മാറുന്നു; മോദി വന്‍ ഭൂരിപക്ഷത്തോടെ ലോക നേതാക്കളെ തോല്‍പ്പിച്ചു; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്തേക്ക് പോയപ്പോള്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് നെഗറ്റീവ് വോട്ടുകള്‍

കോവിഡ് ലോകരാജ്യങ്ങളില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. പല രാജ്യങ്ങളും സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. അവിടെയാണ് കൃത്യമായ ഇടപെടലോടെ ഇന്ത്യയുടെ സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല തീരുമാനങ്ങളും ലോക ശ്രദ്ധ നേടി. കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവിനെ കണ്ടെത്താനുള്ള സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ട്. 55 ശതമാനം പേരും വോട്ട് ചെയ്തത് മോദിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത്. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേര്‍ മാത്രം. മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ കൂടി.
13 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ നടന്നത്. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. ബോറിസിനെതിരെ വോട്ട് ചെയ്തവരേക്കാള്‍ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒന്‍പതാം സ്ഥാനത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊറോണ കാലത്ത് അമേരിക്ക തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം മാത്രം അമേരിക്കന്‍ ചരിത്രം മാറ്റിയെഴുതേണ്ട അവസ്ഥയാണ് സംജാതമായത്. ഡിസംബര്‍ 31 ന് 3,460 പുതിയ കൊറോണ വൈറസ് മരണങ്ങളും 230,982 പുതിയ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി 188,634 കേസുകള്‍ ഉണ്ടായി. രണ്ടാഴ്ച മുമ്പുള്ള ശരാശരിയേക്കാള്‍ 12 ശതമാനം കുറവ്. ഹോപ്കിന്‍സ് സര്‍വകലാശാല ഡാറ്റാബേസ് അനുസരിച്ച് വെള്ളിയാഴ്ച രാവിലെ വരെ, രാജ്യത്തെ 20,026,400 ല്‍ അധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് പോസിറ്റീവ് ആയി. മരണസംഖ്യ സെന്റ് ലൂയിസിലെയോ സിന്‍സിനാറ്റിയിലെയോ ജനസംഖ്യയെ മറികടന്നു. പുതുവര്‍ഷം അടുക്കുന്തോറും രാജ്യം കേസുകള്‍ക്കും മരണങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
അമേരിക്ക ഇങ്ങനെ തകര്‍ന്നടിയുമ്പോള്‍ സാമ്പത്തികം പോലും നോക്കാതെ രാജ്യം ലോക് ഡൗണിലേക്കാണ് പോയത്. അതിന്റെ ഫലം വളരെ വലുതായിരുന്നു. ഇപ്പോള്‍ പുതുവത്സരദിനത്തില്‍ ശുഭപ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് സ്വന്തം കവിതയുമായി മോദി രംഗത്തെത്തുകയും ചെയ്തു. 2020 എന്ന ദുരിത വര്‍ഷത്തെ ഓര്‍മയാക്കി നമ്മള്‍ 2021 ലേക്ക് കടന്നിരിക്കുകയാണ്. ഈ നവവര്‍ഷം പോയവര്‍ഷത്തേക്കാള്‍ മെച്ചമായിരിക്കും എന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും. കൊവിഡ് എന്ന മഹാവ്യാധി ഇന്നും നമ്മളെ വിട്ടകന്നിട്ടില്ലെങ്കിലും, വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞു എന്നതും അധികം വൈകാതെ തന്നെ അത് വിതരണം തുടങ്ങും എന്നതും ശുഭോദര്‍ക്കമായ കാര്യങ്ങളാണ്.
ഈ വേളയില്‍, പുതുവര്‍ഷപ്പുലരിയിലെ 'ഉദയസൂര്യന്റെ വെളിച്ചത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം' എന്നാഹ്വാനം ചെയ്തുകൊണ്ട്, താന്‍ തന്നെ രചിച്ച 'അഭീ തോ സൂരജ് ഉഗാ ഹേ...' എന്ന കവിത പങ്കുവെച്ചിരിക്കുകയാണ്. സങ്കടങ്ങളുടെ കൂരിരുളിലും പ്രതീക്ഷയുടെ തിരിനാളത്തിന്റെ വെളിച്ചം നമുക്ക് തുണയാകും എന്നാണ് പ്രധാനമന്ത്രി മോദി തന്റെ കവിതയിലൂടെ പറഞ്ഞു വെക്കുന്നത്. എന്തായാലും കവിതയിലൂടെയും മോദി ഇപ്പോള്‍ ലോകത്ത് തിളങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha