ഇത് പഴയ ഇന്ത്യയല്ല... ലോക രാഷ്ടങ്ങള്‍ കോവിഡിന് മുമ്പില്‍ പകച്ച് നില്‍ക്കുമ്പോള്‍ മോദി വാക്ക് പാലിച്ചു; കോവിഡിനെതിരെ ഇന്ത്യയില്‍ ആദ്യ വാക്‌സീന് അംഗീകാരം നല്‍കി; ഇന്നത്തെ വാക്‌സിന്‍ റിഹേഴ്‌സല്‍ ഗംഭീരമാക്കി ഇന്ത്യയില്‍ കുത്തിവയ്പ് ബുധന്‍ മുതല്‍; ഇതുവരെ നിര്‍മ്മിച്ചത് 5 കോടിയോളം ഡോസ് വാക്‌സീന്

ഈ ചൈന ഉണ്ടാക്കിവച്ച കോവിഡ് നമ്മുടെ ജീവിതമെല്ലാം മാറ്റി മറച്ചത് എത്രവേഗമാണ്. തലയിലോ മുഖത്തോ തുണിയിടാന്‍ മടിച്ചിരുന്ന നമ്മള്‍ എത്രവേഗമാ വായ് മൂടിക്കെട്ടിയത്. ഒന്ന് നേരെ ചൊവ്വേ പുറത്തിറങ്ങിയിട്ടോ ഒന്നു ചുറ്റിക്കളിച്ചിട്ടോ കാലങ്ങളായി. ഈ മാരണം നമ്മുടെ ജീവിതമാകെ മാറ്റി മറിച്ചു. എല്ലാവരും ഓണ്‍ലൈന്‍ എന്തെന്ന് അറിഞ്ഞ് ടെക്‌നോളജി വല്ലാതെ വികസിച്ചു. പക്ഷെ പട്ടിണിയും പരിവട്ടവും കൂടി. ഈ ദുരിതത്തില്‍ നിന്നും കരകയറാനാകുമെന്ന് ഏതാണ്ട് ഉറപ്പായി.
പുതുവര്‍ഷ ദിനത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന ശുഭവാര്‍ത്ത എത്തിയിരിക്കുകയാണ്. കോവിഡിനെതിരെ ഇന്ത്യയില്‍ ആദ്യ വാക്‌സീന് അംഗീകാരം നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, പുണെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സീന്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുത്തിവയ്പു തുടങ്ങും.
ഇന്നു നടക്കുന്ന വാക്‌സീന്‍ വിതരണ റിഹേഴ്‌സല്‍ അഥവാ ഡ്രൈ റണ്‍ പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്‌സീന്‍ ഇതിനകം നിര്‍മിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കോവാക്‌സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല.
ഒരു ഡസന്‍ രാജ്യങ്ങളില്‍ വിതരണം തുടങ്ങിയ ഫൈസര്‍ വാക്‌സീന്‍ ഇന്ത്യയില്‍ അനുമതി തേടി അപേക്ഷ നല്‍കിയെങ്കിലും കടമ്പകള്‍ ബാക്കിയാണ്.
ബ്രിട്ടനും യുഎസും ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ വിതരണം തുടങ്ങിയ ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നല്‍കി. ഇതോടെ, ഈ വാക്‌സീന്റെ പരീക്ഷണമോ പരിശോധനയോ കൂടാതെ വിതരണ നടപടികളിലേക്കു കടക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കു സാധിക്കും.
കോവിഡ് വാക്‌സീന്‍ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റണ്‍ (വാക്‌സീന്‍ റിഹേഴ്‌സല്‍) ഇന്നു രാവിലെ 9 മുതല്‍ 11 വരെ 4 ജില്ലകളിലെ 6 ആശുപത്രികളില്‍ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. എന്തായാലും പുതുവര്‍ഷത്തില്‍ തന്നെ കൊറോണയെ തുരത്താനാകുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha