കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തും.
രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha