Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെത് ഭരണകൂട ഫാസിസം; കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത വാക്കുകള്‍ സി.പി.എമ്മിനെ ഞെട്ടിച്ചു; പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചതായും മെത്രാപ്പൊലീത്ത

02 JANUARY 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

വിഎസ് എന്നും ആവേശം... പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വിഎസ്, വിഎസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി; 1996ല്‍ പാര്‍ട്ടിയെ ഇളക്കിമറിച്ച മാരാരിക്കുളം, പിന്നെ തോല്‍ക്കാന്‍ അനുവദിച്ചില്ല

പതിനാലു വര്‍ഷത്തിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തേക്ക്... മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേര്‍ തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമര്‍പ്പിക്കാനെത്തുന്നു

തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം....

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. കേരളത്തില്‍ നടത്തുന്നത് മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നും ഓര്‍ത്തഡോക്സ് സഭ പറയുന്നു. പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കില്‍ അത്തരത്തില്‍ ഇടപെടണമെന്നും സഭ മാദ്ധ്യമവിഭാഗം തലവന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു.

അവസരം കിട്ടുമ്പോള്‍ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയന്‍ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നുന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമായ മറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസില്‍ പറഞ്ഞാല്‍ മതി. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മലപ്പുറത്ത് ഓര്‍ത്തഡോക്സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ലെന്നും നുണകള്‍ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാന്‍ ഓര്‍ത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പളളി ഒഴിപ്പിക്കലെന്നും അത് സര്‍ക്കാര്‍ ദാക്ഷിണ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പളളിയില്‍ ആര്‍ക്കും വരാം എന്നാല്‍ ശുശ്രൂഷകള്‍ നടത്താന്‍ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിവേണം. കോടതിയുടെ തീരുമാനത്തെ ചര്‍ച്ചവഴി മറികടക്കാമെന്ന് കരുതേണ്ടെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത മുന്നറിയിപ്പ് നല്‍കി.

രാജ്യ തലസ്ഥാനം തിരുവനന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റണമെന്നതാണ് പ്രധാനമന്ത്രി നല്‍കിയ സന്ദേശം. സഭയുടെ ആശങ്കകളെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

അതെ സമയം സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബില്‍ കൊണ്ടു വന്ന സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. വരുന്ന നിയമ സഭാ സമ്മേളനത്തില്‍ നിയമം നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

സഭ തര്‍ക്കം പ്രത്യേക നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നില്‍ അനശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് യാക്കോബായ സഭ നടത്തുന്നത്. ജനങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ ജനകീയ സര്‍ക്കാര്‍ ഇടപെടണം. കോടതി വിധികളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് സഭയ്ക്കും സമൂഹത്തിനും അറിയാമെന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബുദാബിയില്‍ കണ്ണൂര്‍ സ്വദേശി അന്തരിച്ചു..  (5 minutes ago)

വിഎസ് എന്നും ആവേശം... പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വിഎസ്, വിഎസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി; 1996ല്‍ പാര്‍ട്ടിയെ ഇളക്കിമറിച്ച മാരാരിക്കുളം, പിന്നെ തോല്‍ക്കാന്‍ അനുവദിച്ചില്ല  (8 minutes ago)

മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ്  (15 minutes ago)

പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി  (28 minutes ago)

യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാരന്‍ മിന്നിയത്  (1 hour ago)

യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ  (1 hour ago)

വീണ്ടും യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം....  (2 hours ago)

രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ....  (2 hours ago)

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി...  (2 hours ago)

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍  (2 hours ago)

വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവും മകനും ആശുപത്രിയില്‍....  (3 hours ago)

സ. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍...  (3 hours ago)

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക്...  (3 hours ago)

Malayali Vartha Recommends