Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

ഇനി മത്സരിക്കാനില്ല: തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു

19 FEBRUARY 2026 08:15 PM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു എംഎല്‍എ. താന്‍ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷനുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു ബാബുവിന്റെ പ്രഖ്യാപനം. ഇത്തവണ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വരുന്നത്. പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും ബാബു വ്യക്തമാക്കി.

'ഒന്നു പോയി നോക്ക്, വേറൊന്നും ശരിയായില്ല' എന്നാണ് 1991ല്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ വിളിച്ചപ്പോള്‍ എ.കെ.ആന്റണി പറഞ്ഞതെന്നു കെ.ബാബു പറഞ്ഞു. എന്നാല്‍ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ കൈവിട്ടില്ലെന്നും ആറു തവണ ജയിപ്പിച്ചെന്നും ബാബു പറഞ്ഞു.

''എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണ പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഒന്നുമല്ലാതിരുന്ന എന്നെ ഇവിടെവരെ എത്തിച്ചതില്‍ കോണ്‍ഗ്രസും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പങ്കാണ് വഹിച്ചത്. സാധാരണക്കാരനായിരുന്ന എന്നെ 1991ല്‍ കോണ്‍ഗ്രസ് നേതൃത്വം തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ബാലികേറാമലയായിരുന്നു തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ എല്ലാ നിലയിലും വലിയ പിന്തുണ നല്‍കി. ഇക്കാലമത്രയും വലിയ പിന്തുണ ലഭിച്ചു. 5 കൊല്ലം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായി. തൃപ്പൂണിത്തുറ ഇത്തവണയും യുഡിഎഫ് പക്ഷത്തു തന്നെ ഉണ്ടാവും. ഭരണമാറ്റം ഉറപ്പായ കാര്യമാണ്.

 

പിഷാരടിയുടെ പേര് മാധ്യമങ്ങളില്‍ വന്നത് കണ്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം എന്തെങ്കിലും വന്നതായി അറിയില്ല. പാര്‍ട്ടി നേതൃത്വം സംസാരിച്ചതായും അറിയില്ല. കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ളയാളാണ് പിഷാരടി. കലാകാരന്മാരില്‍ കോണ്‍ഗ്രസിന്റെ പ്ലാറ്റ്‌ഫോമില്‍ ധൈര്യപൂര്‍വം വരുന്ന ആളാണ് പിഷാരടി'' – ബാബു പറഞ്ഞു.

 

1991 മുതല്‍ 2011 വരെ കെ.ബാബു തൃപ്പൂണിത്തുറയില്‍ തുടര്‍ച്ചയായി വിജയിച്ചു. 2016ല്‍ എം.സ്വരാജിനോട് 4467 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2021ല്‍ സ്വരാജിനെ 992 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. എ ഗ്രൂപ്പിന്റെ ജില്ലയിലെ പ്രധാന നേതാവ് കൂടിയാണ് മുന്‍ എക്‌സൈസ് മന്ത്രി കൂടിയായ കെ.ബാബു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ ഇ.ഡിയുടെ കേസ് നിലവിലുണ്ട്. നേരത്തെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (9 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (14 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (18 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (24 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (28 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (32 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (4 hours ago)

Malayali Vartha Recommends