കാമുകനെ വിളിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞ് 17 കാരി തൂങ്ങിമരിച്ചു

തിരുവല്ലയില്‍ 17കാരിയായ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കാവുംഭാഗം പെരിങ്ങോളിലാണ് സംഭവം. കാമുകനെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞതിന് പിന്നാലെയാണ് മരിച്ചത്. പെരിങ്ങോള്‍ സ്വദേശി രമേശ് – അമ്പിളി ദമ്പതികളുടെ മകള്‍ 17 വയസ്സുകാരി അപര്‍ണയാണ് മരിച്ചത്. മോഡല്‍ പരീക്ഷക്ക് ശേഷം ഉച്ചയോടെ വീട്ടില്‍ മടങ്ങിയെത്തിയ അപര്‍ണ തൂങ്ങിമരിക്കുകയായിരുന്നു. അപര്‍ണയുടെ സുഹൃത്ത് 21 വയസ്സുകാരന്‍ വായ്പൂര്‍ സ്വദേശി ജാവേദ് പൊലീസ് കസ്റ്റഡിയില്‍. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപര്‍ണയുടെ മൃതദേഹം കണ്ടത്.
അപര്‍ണയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അപര്‍ണ്ണയ്ക്ക് ജാവേദ് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ അപര്‍ണ്ണയും ജാവേധും തമ്മില്‍ കാവുംഭാഗം ജംഗ്ഷനില്‍ വച്ച് തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും സഹോദരന് വാങ്ങി നല്‍കിയ ഫോണ്‍ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ അപര്‍ണ മറ്റൊരു ഫോണില്‍ നിന്ന് ജാവേദിനെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുകയായിരുന്നു.
https://www.facebook.com/Malayalivartha






















