Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

'അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്...' ആനാവൂർ നാഗപ്പൻ

02 JANUARY 2021 05:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്നുള്ള പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കേണ്ടിയിരുന്ന രാജ്യാന്തര ചലച്ചിത്രമേള നാല്‌ മേഖലകളിലായി തിരിച്ച് നടത്താൻ തീരുമാനമായതിന് പിന്നാലെ വിമർശനങ്ങളും ശക്തമായി ഉയരുകയാണ്. ശശി തരൂർ ഉൾപ്പടെ നിരവധിപേർ ഇതിനെതിരെ രംഗത്ത് എത്തുകയുണ്ടായി. എന്നാൽ അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണെന്ന് ആനാവൂർ നാഗപ്പൻ. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

IFFK വിവാദം അനാവശ്യവും അപ്രസക്തവും
അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്. സ്ഥിരം വേദി തിരുവനന്തപുരം തന്നെ ആയിരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് . കോവിഡ് സാഹചര്യം മൂലമാണ് ഇപ്പോൾ 4 മേഖലകളിലായി ഇത് നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പ്രതിനിധികൾ തന്നെ പതിനാലായിരത്തോളമാണ്. രജിസ്റ്റർ ചെയ്യാത്തവരായി ആയിരക്കണക്കിന് ആളുകൾ എത്താറുമുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് ആളുകളാണ് ഈ മഹാമേളയിൽ പങ്കെടുക്കുന്നത്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സ്വാഭാവികമായും സർക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. ഈ വർഷത്തേയ്ക്ക് മാത്രമുള്ള താൽക്കാലിക തീരുമാനമാണ് ഇത് എന്ന് അല്പം മുൻപ് ബഹുമാനപെട്ട മന്ത്രിയോട് ഞാൻ നേരിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന നിവാസികൾക്ക് ഇക്കാര്യത്തിൽ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല.

പ്രകടനപത്രികയിൽ എൽഡിഎഫ് നൽകിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാൻഡിംഗ് ഉയർത്തിപിടിച്ചാണ് ചില തല്പരകക്ഷികൾ ഈ പ്രചാരണം നടത്തുന്നത്. എൽഡിഎഫ് വാഗ്ദാനങ്ങൾ നൽകുന്നത് നടപ്പാക്കാൻ വേണ്ടി തന്നെയാണ് എന്ന് അനുഭവങ്ങളിലൂടെ നാടിന് അറിയുന്നതാണ്. പ്രകടന പത്രികയിൽ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന മികവാർന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൽഡിഎഫ് പ്രതിജ്ഞാബന്ധമാണ്. തലസ്ഥാന ജില്ലയുടെ സമഗ്രമായ വികസനത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയുമാണ്. നടപ്പാക്കി വരുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളും എൽഡിഎഫ് നടത്തുന്നുണ്ട്. ജില്ലയുടെ വികസന മുന്നേറ്റങ്ങൾക്ക് ഉതകുന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് തുടരും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിക്ഷിപ്ത താൽപ്പര്യക്കാരുടെ കുപ്രചാരണങ്ങളിൽ ചില നിക്ഷ്പക്ഷമതികളും പെട്ട് പോയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തിൽ യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകേണ്ടതില്ല എന്നത് ഉറപ്പാണ്. നമ്മുടെ നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. നമ്മുടെ സർക്കാർ ഒപ്പമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (11 minutes ago)

കാമുകനെ വിളിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞ് 17 കാരി തൂങ്ങിമരിച്ചു  (1 hour ago)

ഇനി മത്സരിക്കാനില്ല: തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നും മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു  (1 hour ago)

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസിന് സ്ഥലംമാറ്റം  (2 hours ago)

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം  (2 hours ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്  (3 hours ago)

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്  (3 hours ago)

ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്: ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍ മലപ്പുറത്ത് സജ്ജം  (4 hours ago)

സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...  (4 hours ago)

പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ...  (4 hours ago)

അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...  (4 hours ago)

റമദാൻ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു: സ്വകാര്യ മേഖലയിൽ ജോലി സമയം പ്രതിദിനം 2 മണിക്കൂർ കുറച്ചു...  (4 hours ago)

ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...  (5 hours ago)

6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി  (5 hours ago)

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ  (5 hours ago)

Malayali Vartha Recommends