Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ഞാനെന്റെ വലിയ കാറില്‍... 5 ലക്ഷം കൊണ്ട് 5 കോടിയുടെ പരസ്യം ഉണ്ടാക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിന് ലഭിച്ചത് നെഗറ്റീവ് പബ്ലിസിറ്റി; സര്‍ക്കാരിനേയും കടത്തിവെട്ടി വസന്തയില്‍ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി ചാനലുകാരെ വിളിച്ചു കൂട്ടി രാജന്റെ മക്കള്‍ക്ക് നല്‍കി; വലിയ അഭിനന്ദനം പ്രതീക്ഷിച്ച ബോബി ചെമ്മണ്ണൂരിന് സംഭവിച്ചത് ആന്റി ക്ലൈമാക്‌സ്

03 JANUARY 2021 07:52 AM IST
മലയാളി വാര്‍ത്ത

5 ലക്ഷം കൊണ്ട് 5 കോടിയുടെ പരസ്യം ഉണ്ടാക്കുന്ന മാന്ത്രികവിദ്യ പല മുതലാളിമാരും ചെയ്യുന്നതാണ്. അത് പലപ്പോഴും ഫലം കാണുകയും അദ്ദേഹത്തെ മഹാനായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ബോബി ചെമ്മണ്ണൂരിനെ സംബന്ധിച്ച് അതുണ്ടായില്ലെന്ന് മാത്രമല്ല നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുകയും ചെയ്തു. മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ഉലക്കേടമൂട് എന്നിവയുമായാണ് ആരു പറഞ്ഞിട്ടും കോള്‍ക്കാത്ത വസന്തയെ കീഴടക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ഒരു മീന്‍ കുഞ്ഞും അറിയാതെ നെയ്യാറ്റിന്‍കരയില്‍ എത്തുന്നത്.

ഉച്ചകഴിഞ്ഞപ്പോള്‍ പത്രക്കാരുടെ ഗ്രൂപ്പില്‍ ഒരു മെസേജ് വന്നു. ബോബി ചെമ്മണ്ണൂര്‍ വിവാദ ഭൂമി വാങ്ങി കുട്ടികള്‍ക്ക് നല്‍കുന്നൂന്ന്. എല്ലാവരും കവര്‍ ചെയ്യാന്‍ എത്തണം. നല്ല കാര്യം. ആ മഹാമനസിന് കോടി പ്രമാണം. അതിനിടെ ചില പത്രക്കാര്‍ ചര്‍ച്ച തുടങ്ങി കോടതിയിലിരിക്കുന്ന തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങാന്‍ പറ്റുമോ. തര്‍ക്കം നടക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ അമ്മച്ചിയില്‍ നിന്നും എഗ്രിമെന്റ് വാങ്ങുന്ന ഫോട്ടോ വന്നു. അവസാനം ചാനലുകാരുടെ സാന്നിധ്യത്തില്‍ അഭിമാനത്തോടെ എഗ്രിമെന്റ് കുട്ടികള്‍ക്ക് നല്‍കാനായെത്തി. അവിടെയാണ് മുതലാളി തകര്‍ന്ന് പോയത്. പിള്ളേരോടാണോ കളി എന്നപോലെ അവരത് വാങ്ങിയില്ല. അതോടെ ബോബി ചെമ്മണ്ണൂരെന്ന വലിയ സ്വര്‍ണ മുതലാളി ലൈവായി ശൂ ആയിപ്പോയി. ചാനലുകാര്‍ക്കാര്‍ക്കെല്ലാം ചിരിപൊട്ടി. പക്ഷെ വലിയ പരസ്യക്കാനായ മുതലാളിയെ പിണക്കിയാല്‍ ചാനലുകാരുടെ മുതലാളികള്‍ ഇടയും. അതിനാല്‍ എല്ലാവരും നല്ലവനായ മുതലാളിക്ക് വേദനയുണ്ടാക്കാത്ത രീതിയില്‍ ലൈറ്റായാണ് വാര്‍ത്ത നല്‍കിയത്. എന്തായാലും സോഷ്യല്‍ മീഡിയക്കാര്‍ക്ക് മുതലാളിമാരില്ലാത്തതിനാല്‍ ബോബിയുടെ ചമ്മല്‍ ആഘോഷിക്കുകയാണ്.

പൊലീസ് വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വസ്തുവും വീടുമാണ് രാജന്റെ മക്കള്‍ തിരസ്‌കരിച്ചു.

അയല്‍വാസി വസന്ത സ്വന്തമെന്ന് അവകാശപ്പെടുന്ന രാജന്റെ വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ രേഖകള്‍ അവര്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും അതു വിലകൊടുത്ത് വാങ്ങിയാല്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം കുട്ടികള്‍ നിരാകരിച്ചത്. കോളനി ഭൂമി സര്‍ക്കാര്‍ വക വസ്തു ആയതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന പട്ടയത്തിന് മാത്രമേ നിയമ സാധുത ഉണ്ടാവുകയുള്ളു.

രാജനെയും ഭാര്യ അമ്പിളിയെയും അടക്കം ചെയ്ത നാല് സെന്റ് വസ്തു മക്കള്‍ക്ക് പതിച്ച് നല്‍കി പട്ടയം കൊടുക്കാമെന്നും അവിടെ വീടുവച്ച് നല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് അഭിഭാഷകനോടൊപ്പം പൊങ്ങില്‍ എത്തിയ ബോബി ചെമ്മണ്ണൂരും സംഘവും വസന്തയുടെ വീട്ടില്‍ എത്തി രാജന്റെ വീട് ഉള്‍പ്പെടുന്ന നാല് സെന്റ് വസ്തു വാങ്ങുന്നതിനായി അഡ്വാന്‍സ് നല്‍കി കരാര്‍ ഒപ്പിട്ട് അതുമായാണ് രാജന്റെ മക്കളെ കാണാനെത്തിയത്. സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദി പറഞ്ഞ രാജന്റെ മക്കള്‍, വസ്തു കൈമാറാന്‍ നിയമമില്ലെന്നിരിക്കെ വസന്ത സ്വന്തമാക്കിയ വ്യാജ പട്ടയത്തിന്മേലുള്ള കരാര്‍ നടപടികളിലൂടെ ബോബി ചെമ്മണ്ണൂരും കബളിക്കപ്പെട്ടെന്നും അഡ്വാന്‍സ് നല്‍കിയ തുക തിരികെ വാങ്ങി മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞു.

വസന്ത തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ അതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. രാജന്റെ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും തൃശൂര്‍ ശോഭ സിറ്റിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും സഹായം നല്‍കാനും ബോബി ചെമ്മണ്ണൂര്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്തായാലും പിള്ളേരല്ലേ ആള് തത്ക്കാലം എല്ലാം സ്‌നേഹപൂര്‍വം നിരസിച്ചു. അതോടെ മുതലാളി സ്വന്തം വണ്ടിയില്‍ സ്ഥലംവിട്ടു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (2 hours ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (3 hours ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (3 hours ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (3 hours ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (3 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (4 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (4 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (4 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (4 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (5 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (5 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (5 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (5 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends