അഞ്ചുവയസുള്ള കുട്ടിയെ കൊണ്ടു ബൈക്കില്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

അഞ്ചുവയസുള്ള കുട്ടിയെ കൊണ്ടു ബൈക്കില്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട്ടു നിന്നു പെരിന്തല്‍മണ്ണയിലേക്കുള്ള വഴിയില്‍ കാപ്പ് എന്ന സ്ഥലത്തു നിന്നു പേലക്കാട്ടേക്കു ബൈക്കില്‍ പോവുകയായിരുന്ന രക്ഷിതാവാണ് ചെറിയകുട്ടിയെ ബൈക്കിന്റെ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നതായി വീഡിയോ ദൃശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിനു ഒരാള്‍ നല്‍കിയതായിരുന്നു ഇത്. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും വാഹനം ഓടിച്ചിരുന്നതു തേലക്കാട് സ്വദേശി അബ്ദുള്‍ മജീദ് ആണെന്നുവ്യക്തമാവുകയും ചെയ്തു.
ഇതുസംബന്ധിച്ചു ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ശിപാര്‍ശ പ്രകാരം അബ്ദുള്‍മജീദിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























