ശവസംസ്‌കാരത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം; പത്തോളം പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേരോളം കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് നിഗമനം. 38 പേരെ രക്ഷെപ്പടുത്തി.
പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha