നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍; അഡ്വ വി എന്‍ അനില്‍കുമാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെ മുന്‍ പ്രോസിക്യൂട്ടര്‍ രാജി വച്ചിയിരുന്നു; പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സുപ്രിംകോടതിയും നിര്‍ദേശിച്ചിയിരുന്നു

നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വ വി എന്‍ അനില്‍കുമാര്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറങ്ങുക. അഡ്വ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നടപടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന്‍ രാജിവെച്ചത്.
പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെളളിയാഴ്ച കോടതിക്ക് കൈമാറും. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയും തളളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിക്കാന്‍ പാടില്ലായിരുന്നു എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിയിരുന്നു. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിയിരുന്നു.
വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ജഡ്ജിക്ക് എതിരെയോ, വിചാരണ കോടതിക്ക് എതിരെയോ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം പുതിയ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. നിലവിലെ പബ്ലിക് പ്രോസിക്യുട്ടര്‍ രാജിവച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്ത്. അതിന് പകരമുള്ള നിയമനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കില്ലെന്നും ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സിആര്‍പിസി 406 അനുസരിച്ചാണ് കോടതി മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. സര്‍ക്കാരിനൊപ്പം ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha